Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
കൈകളിലേക്ക്...’ ആ ചിന്ത അവനെ ഭ്രാന്തനാക്കി. താൻ ഇവിടെ നിന്നാൽ എന്തെങ്കിലും അബദ്ധം ചെയ്തുപോകുമെന്ന് അവന് ഉറപ്പായിരുന്നു.
അതേസമയം, മുകളിൽ ജാനി വിറയ്ക്കുന്ന കൈകളോടെ നിതിന്റെ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
കുളിച്ച് ഫ്രഷായി, ഒരു കൈലിയും ബനിയനും ധരിച്ച് കട്ടിലിൽ അവളെയും കാത്തിരിക്കുകയായിരുന്നു നിതിൻ. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവന്റെ കണ്ണുകൾ ആർത്തിയോടെ തിളങ്ങി.
വൈകുന്നേരം കൂട്ടുകാർ ഉപദേശിച്ചുകൊടുത്ത വാക്കുകളായിരുന്നു നിതിന്റെ മനസ്സിൽ മുഴുവൻ. കൂട്ടത്തിൽ ഏറ്റവും വഷളനായ ജിതിൻ അവന്റെ തോളിൽ തട്ടി പറഞ്ഞത് അവൻ ഓർത്തു: "മച്ചാ... ഇവന്മാരൊക്കെ നല്ല നടികളാണ്. ആദ്യരാത്രിയാകുമ്പോൾ ക്ഷീണമാണ്, ടയേർഡ് ആണ്, നാളെ മതി എന്നൊക്കെ പറയും. നമ്മൾ അതൊന്നും കേൾക്കരുത്. ഇന്ന് തന്നെ എല്ലാം തീർത്തേക്കണം, കേട്ടല്ലോ! എങ്കിലേ അവൾ നമ്മുടെ വരുതിയിൽ നിൽക്കൂ."
അതുതന്നെയായിരുന്നു നിതിന്റെ മനസ്സിലും ഓടിക്കൊണ്ടിരുന്നത്. "അതെ, ഇന്ന് തന്നെ അവളെ എന്റെ വരുതിയിലാക്കണം. എല്ലാ അർത്ഥത്തിലും അവളെ എന്റേതാക്കണം," അവൻ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
പാൽ ഗ്ലാസ്സുമായി തലകുനിച്ച് നിൽക്കുന്ന ജാനിയെ നോക്കി നിതിൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവൻ അവളുടെ അടുത്തേക്ക് നടന്നുചെന്ന്, വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു. ആ കുറ്റി വീഴുന്ന ശബ്ദം ജാനിയുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെയാണ് മുഴങ്ങിയത്.
. കയ്യിലിരുന്ന വെള്ളി ഗ്ലാസ്സിലെ പാൽ പോലും അവളുടെ കൈവിറയൽ കാരണം ചെറുതായി തുളുമ്പി. തലകുനിച്ച് നിന്ന അവളുടെ അരികിലേക്ക് നിതിൻ പതിയെ നടന്നു വന്നു.
"ഇതെന്തിനാ ഇങ്ങനെ പേടിച്ചു വിറയ്ക്കുന്നേ? നിന്റെ ഭർത്താവല്ലേ ഞാൻ..." നിതിന്റെ ശബ്ദത്തിൽ പ്രണയത്തിന്റെ മൃദുത്വമായിരുന്നില്ല, മറിച്ച്
💬 Comments
View all comments