Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോഴും സിദ്ധുവിന്റെ കണ്ണുകൾ നിതിനിൽ നിന്നും മാറിയിരുന്നില്ല. അവന്റെ ഉള്ളിലെ ആ തീക്ഷ്ണമായ വികാരങ്ങൾ, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചന നൽകിക്കൊണ്ട് പുകയുകയായിരുന്നു.
......
സ്വന്തം മുറിയിലെ കട്ടിലിൽ നെടുകെ കിടക്കുകയാണ് ജാനി. നിതംബം മുട്ടുന്ന കറുത്ത മുടി അഴിഞ്ഞുലഞ്ഞ് കട്ടിലിൽ അലക്ഷ്യമായി ചിതറിക്കിടന്നു. ജനാലയിലൂടെ അരിച്ചിറങ്ങിയ വൈകുന്നേരത്തെ സൂര്യപ്രകാശം ആ മുടിയിഴകളിൽ വന്നു തട്ടിയപ്പോൾ, കറുപ്പിന് പകരം അതിനൊരു നേർത്ത ചെമ്പൻ നിറം കൈവന്നു.
പക്ഷേ, ജാനി ആലോചിക്കുന്നത് തന്റെ പ്രതിശ്രുത വരനായ നിതിനെ പറ്റിയല്ല. അതാണൊരു പ്രശ്നം. ഇപ്പോൾ അവളുടെ ജീവിതത്തിൽ പുതുതായി വന്നുചേർന്ന വലിയൊരു ആകുലതയാണത്. കാറിൽ നിന്നും ഇറങ്ങിവരുമ്പോഴേ അവൾ ശ്രദ്ധിച്ചതാണ്, ഒരു ഒറ്റക്കൊമ്പനെപ്പോലെ തലയെടുപ്പോടെ നടന്നു വരുന്നവനെ.
‘എന്തൊരു ചേലാണ് നിതിന്റെ ചേട്ടന്!’
പെട്ടെന്ന് അവളുടെ മനസ്സ് ഒന്ന് പിടഞ്ഞു. ‘ഛെ! താൻ എന്താ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? തെറ്റല്ലേ........അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല. ചേട്ടന്റെ സ്ഥാനത്താണ്. വിനീത്, നിതിന്റെ മൂത്ത ചേട്ടനെപ്പോലെ തന്നെയായിരിക്കണം അയാളും തനിക്ക്. എന്തായിരുന്നു പേര്? നാവിന്റെ തുമ്പത്തുണ്ട്...’
അവർ പോയിക്കഴിഞ്ഞ് അത്യാവശ്യം പണികളൊക്കെ ഒതുക്കി മുറിയിൽ വന്ന് കിടന്നതാണ് ജാനി. എന്തോ വല്ലാത്തൊരു ക്ഷീണം. രാവിലെ തൊട്ട് വിശ്രമമില്ലാതെ പണിയെടുത്തിട്ടും ഇല്ലാത്ത തളർച്ചയാണ് ഇന്ന് അവൾക്ക് അനുഭവപ്പെടുന്നത്.
അയാളെ മറക്കാൻ സാധിക്കുന്നില്ല. തെറ്റാണെന്നറിയാം, എന്നാലും...
പക്ഷെ.......താൻ എന്തിനാണ് ഈ കല്യാണത്തിന് സമ്മതം പറഞ്ഞത്? അല്ലെങ്കിലും സമ്മതം പറയുക എന്നത് മാത്രമായിരുന്നല്ലോ തന്റെ കടമ. അത് താൻ വൃത്തിയായി നിർവഹിച്ചു,
അത്രതന്നെ. ഇനി എന്താണെന്നോ ഏതാണെന്നോ അറിയാത്ത ഒരാളുടെ കൂടെ ജീവിതം തീർക്കുക! അവൾ ഓർത്തു.
💬 Comments
View all comments