0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 48.4K

‘കൊച്ചിലെ മുതലുള്ള നരകമാണ്, ഈ കല്യാണത്തോടെ അതെല്ലാം അവസാനിച്ചാൽ മതിയായിരുന്നു...’

നിതിന്റെ കണ്ണുകളിൽ സ്നേഹമുണ്ട്. പക്ഷേ, അത് യഥാർത്ഥ സ്നേഹമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പോലും മനസ്സിലാക്കാൻ അവൾക്ക് സാധിച്ചിട്ടില്ല. അല്ലെങ്കിലും, വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രമുള്ള ഒരുത്തിക്ക് എന്താണ് മനസ്സിലാവാനുള്ളത്?

"എടീ ജാനിയേ... എവിടെപ്പോയി കിടക്കുവാടീ? ഈ പാത്രമൊക്കെ ആർക്കിട്ടേക്കുവാ നീ? എനിക്കിതൊന്നും ഒറ്റയ്ക്ക് ചെയ്യാൻ വയ്യ!"

താഴെ നിന്നും അപ്പോഴേക്കും സുലോചനയുടെ പതിവ് അലർച്ച തുടങ്ങിയിരുന്നു. വേലക്കാരിയെ പോലെ മോളോട്അ പെരുമാറുന്ന അമ്മമാരുണ്ടോ ഈ ലോകത്ത്? ഉണ്ട്.... ജാനിയുടെ അമ്മ അങ്ങനെ ഒരു സ്ത്രീയാണ്....

എല്ലാം പണിയും തീർത്തിട്ടാണ് അവൾ മുറിയിലേക്ക് വന്നത്. ചായ കുടിച്ച പാത്രങ്ങൾ മാത്രമേ കഴുകാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. അതിനാണ് ഈ ബഹളം.

ജാനി മെല്ലെ സാരിയൊക്കെ മാറ്റി, പഴയൊരു ചുരിദാർ എടുത്തിട്ടു. താഴേക്ക് ചെല്ലുമ്പോൾ അവളെ നോക്കി ഇടുപ്പിൽ കൈകൊടുത്ത് ദേഷ്യത്തോടെ നിൽക്കുകയാണ് സുലോചന.

"ജാനിക്ക് എന്താ ഇത്ര ക്ഷീണം? കല്യാണപ്പെണ്ണ് നേരത്തെ റെസ്റ്റ് തുടങ്ങിയോ?"

"ഇല്ല അമ്മേ... ഇപ്പോൾ കഴുകാം."

അപ്പോഴാണ് ഉമ്മറത്തു നിന്നും അകത്തേക്ക് വന്ന ദിവാകരൻ മാഷ് ഇത് കണ്ടത്. അദ്ദേഹം വേദനയോടെ ചോദിച്ചു, "നീ എന്തിനാ സുലോ ഇങ്ങനെ അവളെ വഴക്ക് പറയുന്നത്?"

"ദേ മാഷേ..." ഭർത്താവാണെങ്കിലും സുലോചന ദിവാകരനെ 'മാഷേ' എന്നാണ് വിളിക്കുന്നത്. "അവൾ കുറച്ചു ദിവസം കഴിയുമ്പോൾ വേറെ വീട്ടിലേക്ക് പോകേണ്ട പെണ്ണാ. ഇങ്ങനെയൊക്കെ കയറിക്കിടന്നാൽ അവർക്കിഷ്ടപ്പെടില്ല, പറഞ്ഞേക്കാം. മ്മ്... നീ പാത്രം കഴുകെടീ . അച്ഛന്റെ പുന്നാരം പിടിച്ചു നിൽക്കണ്ട.".

അവൾ ഒന്നും മിണ്ടാതെ, അഴിഞ്ഞുലഞ്ഞ മുടിയൊന്ന് മുറുക്കിക്കെട്ടി സിങ്കിലെ

💬 Comments

View all comments