0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 48.4K

പാത്രങ്ങളൊക്കെ കഴുകാൻ തുടങ്ങി. സുലോചന പുറകിലത്തെ വാതിലിലൂടെ പുറത്തേക്കും കടന്നു. ‘ഏതെങ്കിലും അയൽപക്കത്തേക്കായിരിക്കും...

കല്യാണം ഉറപ്പിച്ചത് നാട്ടുകാരെ അറിയിക്കണ്ടേ!’ ജാനി മനസ്സിൽ ഓർത്തു.

സിങ്കിനരികിൽ തലകുനിച്ചു നിൽക്കുന്ന മകളെ നോക്കി ദിവാകരൻ മാഷ് ഒന്ന് ദീർഘനിശ്വാസം വിട്ടു. എന്നിട്ട് പതിയെ മുന്നിലേക്ക് നടന്നു. ‘പാവം... എന്നാണാവോ അതിന്റെ സങ്കടമൊന്ന് തീരുന്നത്? അവൾ ജനിച്ച അന്നുമുതൽ സുലോചനയ്ക്ക് അവളോട് ദേഷ്യമാണ്. ഇനി എന്നാണവൾ സന്തോഷം അറിയുന്നത്, സ്നേഹം അറിയുന്നത്...’ ആ അച്ഛന്റെ മനസ്സ് നീറുകയായിരുന്നു.

.......

വീട്ടിലെത്തിയ നിമിഷം മുതൽ സിദ്ധു ഒരു വെരുകിനെപ്പോലെ സ്വന്തം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. തൊട്ടപ്പുറത്തെ മുറിയിലാകട്ടെ, കല്യാണം ഉറപ്പിച്ച വിവരം കൂട്ടുകാരെ വിളിച്ച് ആവേശത്തോടെ വിളിച്ചുകൂവുകയാണ് നിതിൻ. തന്റെ സങ്കൽപ്പത്തിലെ ഭാര്യയെ കിട്ടിയതിന്റെ അമിതമായ ആവേശത്തിലാണ് അവൻ.

നിതിന്റെ ആ കൊണച്ച വർത്തമാനം കേട്ട് മടുത്ത സിദ്ധു, സഹികെട്ട് തന്റെ മുറിയുടെ വാതിൽ അകത്തുനിന്ന് ലോക്ക് ചെയ്തു. എന്നിട്ട് മുറിയിലെ സ്റ്റീരിയോ ഓൺ ചെയ്ത് പാട്ട് ഉച്ചത്തിൽ വെച്ചു. എമിനെമിന്റെ ഏതോ ഒരു തീക്ഷ്ണമായ റാപ്പ് മ്യൂസിക് മുറിയുടെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മുഴങ്ങാൻ തുടങ്ങി.

മുറിയുടെ ഒരു വശത്തായി ബാൽക്കണിയിൽ സജ്ജീകരിച്ചിരിക്കുന്ന സ്വന്തം ജിമ്മിലേക്ക് അവൻ നടന്നു. ആരോടോ ഉള്ള തീർത്താൽ തീരാത്ത വാശിയും ദേഷ്യവും തീർക്കുന്നതുപോലെ അവൻ വർക്കൗട്ട് ചെയ്യാൻ തുടങ്ങി. കഠിനമായ വ്യായാമത്തിൽ അവന്റെ ശരീരം വിയർത്തു കുളിച്ചു. തോളറ്റം കിടക്കുന്ന ചുരുണ്ട മുടിയിഴകൾ വിയർപ്പിൽ നനഞ്ഞ് നെറ്റിയിലേക്കും കഴുത്തിലേക്കും ഒട്ടിക്കിടന്നു. വിയർപ്പിൽ തിളങ്ങുന്ന അവന്റെ ഉറച്ച പേശികളും, വിരിഞ്ഞ നെഞ്ചും, ഓരോ ചലനത്തിലും വലിഞ്ഞു മുറുകുന്ന

💬 Comments

View all comments