0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 49.1K

കൈത്തണ്ടകളും ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ വന്യമായൊരു വശ്യതയോടെ തിളങ്ങി. ഉള്ളിലെ അമർഷം മുഴുവൻ അവൻ ആ ഇരുമ്പുദണ്ഡുകളിലേക്കും പഞ്ചിംഗ് ബാഗിലേക്കും ആവാഹിക്കുകയായിരുന്നു.

‘നാറി... അവന്റെയൊരു സന്തോഷം കണ്ടില്ലേ! മ്മ്... ഇവന് ആ പെണ്ണിനെ അർഹിക്കുന്നുണ്ടോ? ഒരു ദേവതയെപ്പോലെയൊരുത്തി!

എത്ര നാട് കണ്ടിരിക്കുന്നു, എത്ര കാട് കണ്ടിരിക്കുന്നു... ഇന്നുവരെ ഇങ്ങനെയൊരുത്തിയെ കണ്ടിട്ടില്ല. പക്ഷേ, ഇനിയും അവളെ കാണേണ്ടിവരും. നിതിന്റെ പെണ്ണായി അവൾ ഇവിടെത്തന്നെ ഉണ്ടാകും. അവന്റെ ഭാര്യയായി, അവന്റെ കിടപ്പറയിൽ അവർ ഒരുമിച്ച്...’

ഛെ! അവൻ കാടുകയറി ചിന്തിച്ചു. ‘അവന്റെ കുട്ടികൾ അവളുടെ വയറ്റിൽ ജനിക്കും...’ ആ ചിന്ത മനസ്സിലേക്ക് പാഞ്ഞുകയറിയതും സിദ്ധു തന്റെ സർവ്വശക്തിയുമെടുത്ത് ബോക്സിംഗ് ഗ്ലൗസ് കൊണ്ട് പഞ്ചിംഗ് ബാഗിലേക്ക് ആഞ്ഞിടിച്ചു! ഫോട്ടോ പോലും ഒന്ന് നോക്കാൻ കൂട്ടാക്കാതെ വേണ്ടെന്ന് പറഞ്ഞ ആ നിമിഷത്തെ അവൻ ഉള്ളാലെ പഴിച്ചു.

അതേസമയം, താഴെ ഹാളിൽ നിന്നും പാർവതിയുടെ ഉച്ചത്തിലുള്ള വിളി ഉയർന്നു,.... "ഹോ, ഈ ചെക്കന് തലയ്ക്ക് വട്ടായോ? ഡാ നിതിനേ, നിന്റെ ഏട്ടനോട് അതൊന്ന് കുറച്ചുവെക്കാൻ പറഞ്ഞേ! മനുഷ്യന് കേൾക്കാൻ പറ്റുന്ന വല്ല ഗാനമേളയോ മറ്റോ ആണെങ്കിൽ വേണ്ടില്ല..."

അല്ലെങ്കിലും സിദ്ധുവിനോട് എന്തെങ്കിലും നേരിട്ട് പറയാനോ ശാസിക്കാനോ പാർവതിക്ക് എപ്പോഴും ചെറിയൊരു പേടിയാണ്. ഒരൊറ്റ നോട്ടം കൊണ്ട് അവൻ എല്ലാവരെയും അടക്കി ഇരുത്തിക്കളയും.

സിദ്ധുവിന്റെ മുറിയിൽ നിന്നും ബാസ്കൂ ടിയ ആ പാട്ട് നിതിനും വ്യക്തമായി കേൾക്കുന്നുണ്ട്. പക്ഷേ, അവനത് കാര്യമാക്കിയില്ല. ‘അത് അങ്ങനെ തന്നെ വെക്കട്ടെ, അല്ലെങ്കിൽ താഴെ അച്ഛനും അമ്മയും കേൾക്കാതെ ജാനിയെ കൂട്ടുകാർക്ക് വർണ്ണിച്ചു കൊടുക്കാൻ പറ്റില്ലല്ലോ’ എന്നതായിരുന്നു നിതിന്റെ

💬 Comments

View all comments