Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]
ചിന്ത.
നിതിനെ സംബന്ധിച്ചിടത്തോളം ജാനി വെറുമൊരു പെൺകുട്ടിയല്ല, അവനൊരു 'പ്രൊഡക്റ്റ്' ആണ്. ഗവൺമെന്റ് ജോലിയുള്ള തനിക്ക്, സുന്ദരിയായ ഒരു ഭാര്യയെ കിട്ടി എന്നതിൽ കൂട്ടുകാർ അസൂയപ്പെടുന്നത് സ്വപ്നം കണ്ട് നടക്കുകയാണ് കക്ഷി !
"ഡാ മോനേ വരുണേ... ദേ മുടിയെന്നൊക്കെ പറഞ്ഞാലുണ്ടല്ലോ... ദേ ഈ ബാക്കിൽ ഇങ്ങനെ തട്ടി നിൽക്കും! അതാണ് മുടി..."
ഫോണിലൂടെ നിതിൻ ആവേശത്തോടെ വർണ്ണിക്കുകയാണ്. അവൻ വർണ്ണിക്കുമ്പോൾ കൂട്ടുകാർ അത് കേട്ട് അസൂയപ്പെടണം.
വല്ലാത്തൊരു ജന്മം തന്നെ നിതിൻ!
നേരത്തെ അവന്റെ ഈ വൃത്തികെട്ട വർണ്ണന കേട്ട് ചെന്ന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയപ്പോഴാണ് സിദ്ധു മുറിയിൽ കയറി പാട്ടിന്റെ വോളിയം കൂട്ടിയത്. സിദ്ധു നിതിനെ മനസ്സിൽ പലവട്ടം സ്മരിച്ചുകാണും; നല്ല പച്ചത്തെറിയും വിളിച്ചു!
അന്ന് രാത്രി സിദ്ധു ഉറച്ചൊരു തീരുമാനമെടുത്തു—‘ഇനി അധികം വീട്ടിലേക്ക് വരരുത്. ഒഴിഞ്ഞു മാറി നിൽക്കണം. ഇല്ലെങ്കിൽ നിതിന് അവളെ കൊടുക്കാൻ ചിലപ്പോൾ തനിക്കാവില്ല. അനിയന്റെ ജീവിതം അപ്പാടെ കുളമാകും. ഇനി ആ പെൺകുട്ടിക്ക് തന്നോടും ഇതേപോലൊരു ഇഷ്ടമുണ്ടെങ്കിലോ? പിന്നെ ഒന്നും നോക്കില്ല, അവളെയും എടുത്ത് പറക്കും താൻ! അത് അപകടമാണ്. ഈ ചിന്ത തന്നെ അപകടമാണ്. പോകണം... എങ്ങോട്ടെങ്കിലും പോകണം.’
അവൻ തന്റെ ജിം വർക്കൗട്ട് ബ്രേക്കിട്ടതുപോലെ പെട്ടെന്ന് നിർത്തി. എന്നിട്ട് നേരെ ബാത്ത്റൂമിലേക്ക് കയറി, തണുത്ത വെള്ളത്തിൽ നന്നായി കുളിച്ചു.
സമയം ഏകദേശം ഏഴുമണിയായിക്കാണും. വിജയന് കൃത്യം ഏഴുമണിക്ക് അത്താഴം കഴിക്കണം, എട്ടുമണിക്ക് കിടക്കുകയും വേണം. ഡൈനിംഗ് ടേബിളിലിരുന്ന് വിജയൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്, തന്റെ വലിയ യാത്രാബാഗും തോളിലിട്ട് പടികളിറങ്ങി വരുന്ന സിദ്ധുവിനെ കാണുന്നത്.
കടും പച്ച
💬 Comments
View all comments