0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 49.9K

നിറത്തിലുള്ള കാർഗോ പാന്റും, കൈകൾ മടക്കിവെച്ച കറുത്ത കോട്ടൺ ഷർട്ടുമായിരുന്നു സിദ്ധുവിന്റെ വേഷം.

കാലുകളിൽ കാടിന്റെ പരുക്കൻ വഴികളെ നേരിടാൻ പാകത്തിലുള്ള കട്ടിയുള്ള ഹൈക്കിംഗ് ബൂട്ടുകൾ. തോളിലൊതുക്കിയ ചുരുണ്ട മുടിയും, കനത്ത യാത്രാബാഗും, കാമറ കിറ്റുമായി പടികളിറങ്ങി വരുന്ന അവനെ കാണുമ്പോൾ ഏതോ ഒരു വിദൂര ദേശത്തേക്ക് യുദ്ധത്തിന് പുറപ്പെടുന്ന യോദ്ധാവിനെപ്പോലെ തോന്നിപ്പിച്ചു.

ബാഗുമായി താഴേക്ക് വരുന്ന മകനെ കണ്ടതും പാർവതി അമ്പരപ്പോടെ ചോദിച്ചു, "നീ ഇറങ്ങുവാണോ?"

"മ്മ്..." ഒരൊറ്റ മൂളലിൽ അവൻ മറുപടി ഒതുക്കി.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിജയൻ കൈ നിർത്തി സിദ്ധുവിനെ ഒന്ന് നോക്കി. എന്നിട്ട് കഴിച്ചുകൊണ്ടുതന്നെ ഗൗരവത്തോടെ ചോദിച്ചു, "അല്ല... അപ്പോൾ നീ ഇവിടെ നിൽക്കുന്നില്ലേ? കല്യാണത്തിന് ഇനി അധികം ദിവസങ്ങളില്ലല്ലോ."

അല്ലെങ്കിലും വീട്ടിലെ ഇത്തരം ആഘോഷങ്ങളുടെയോ ചടങ്ങുകളുടെയോ തിരക്കുകളിൽ വിജയൻ സിദ്ധുവിനെ അത്രയധികം പ്രതീക്ഷിക്കാറില്ല. അവൻ ഇതിലൊന്നും തലയിടാറില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും, എന്ത് വന്നാലും സ്വന്തം അനുജന്റെ കല്യാണത്തിന് അവൻ അവിടെത്തന്നെ ഉണ്ടാകണമെന്ന് വിജയന് നിർബന്ധമുണ്ടായിരുന്നു.

"ഇല്ലച്ഛാ... അത്യാവശ്യമായി ഒരു അസൈൻമെന്റ് വന്നിട്ടുണ്ട്. ഞാൻ കല്യാണത്തിന് രണ്ട് ദിവസം മുന്നേ എത്തും,"

ആരുടെയും കണ്ണുകളിലേക്ക് നോക്കാതെ, ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു.

"ഓ, ഇവനും ഇവന്റെയൊരു കാടും!" പാർവതി നിരാശയോടെ തലയാട്ടി.

പിന്നീടൊന്നും കേട്ടുനിൽക്കാതെ സിദ്ധു വേഗത്തിൽ മുറ്റത്തേക്ക് ഇറങ്ങി. അവിടെ തറവാടിന്റെ മുറ്റത്ത്, കാടിന്റെ വന്യതയെ കീഴടക്കാൻ പാകത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അവന്റെ പ്രിയപ്പെട്ട വാഹനം കാത്തുകിടപ്പുണ്ടായിരുന്നു—കറുത്ത നിറത്തിലുള്ള, റാംഗ്ലർ റൂബിക്കൺ' കൊടുംകാട്ടിലൂടെയും മലമ്പാതകളിലൂടെയും അനായാസം കുതിച്ചുപായാൻ കരുത്തുള്ള ആ ഓഫ്-റോഡ് വാഹനത്തിലേക്ക് അവൻ തന്റെ

💬 Comments

View all comments