0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.6K

സുഖമായി ഉറങ്ങുകയാണ്. കഴിഞ്ഞ രാത്രിയിലെ ഓർമ്മകൾ എന്നിൽ ഒരുതരം മടുപ്പ് നിറച്ചു. ഇന്ന് വൈകുന്നേരത്തോടെ ഈ മുറിയിൽ ഞാൻ മാത്രമായിരിക്കും.

​ഞാൻ പതിയെ അവളെ തട്ടിവിളിച്ചു. "അച്ചു... എണീക്ക്. സമയം ഒരുപാട് ആയി."

​അവൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു, മുടിയിഴകൾ മുഖത്തേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു.

"എത്ര മണിയായി ഹരി?" അവൾ ഉറക്കച്ചടവോടെ ചോദിച്ചു.

​"അഞ്ചു മണി. നീ റെഡിയാവണം, ആറരയാകുമ്പോൾ നമ്മൾ ഇറങ്ങണം."

​അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

"എനിക്ക് പോകാൻ ഒട്ടും തോന്നുന്നില്ല ഹരി. എങ്കിലും എന്റെ നമ്മളൊക്കെ തീരുമാനിച്ചുറപ്പിച്ചതല്ലേ..... നീ സപ്പോർട്ട് ചെയ്യുമല്ലോ അല്ലേ?"

​ഞാൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു,

"തീർച്ചയായും. നീ പോയി നിന്റെ സ്വപ്നങ്ങൾ നേട്. പക്ഷെ ഒന്നുണ്ട്, അവിടെ ചെന്നാൽ തിരക്കിനിടയിൽ എന്നെ മറക്കരുത്."

​അവൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.

"നിന്നെ മറക്കാനോ? പൊക്കോണം അവിടുന്ന്. നീ ഒരു കാര്യം ചെയ്യ്, ദിവസവും നമ്മൾ സംസാരിക്കണം. വീഡിയോ കോൾ ചെയ്യണം, മെസ്സേജ് അയക്കണം. നീ വാക്ക് തരണം, ഒരു ദിവസം പോലും നമ്മൾ തമ്മിൽ മിണ്ടാതിരിക്കരുത്."

​"വാക്ക് തരുന്നു," ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.

"നീ അവിടെ എത്തിയ ഉടനെ എന്നെ വിളിക്കണം."

​അവൾ വേഗം എഴുന്നേറ്റ് കുളിക്കാൻ പോയി. ആ നിമിഷങ്ങളിൽ അവളുടെ മുഖത്ത് ഒരു പുതിയ ഉണർവ് ഞാൻ കണ്ടു. അവളുടെ പാഷൻ ആയ ഡാൻസിന് വേണ്ടി അവൾ ഒരുങ്ങുമ്പോൾ ഞാൻ ഒരു വശത്ത് നിന്ന് അവളെ നോക്കി നിന്നു.

​ഏകദേശം ഏഴു മണിയായപ്പോൾ ഞങ്ങൾ

💬 Comments

View all comments