Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
കാറിൽ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.
റോഡിലൂടെ കാർ ഓടുമ്പോൾ അച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. അവളുടെ കണ്ണുകളിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ആവേശം അവളിൽ പ്രകടമായിരുന്നു.
ഞാൻ കാർ ഓടിക്കുമ്പോൾ പലതവണ അവളെ നോക്കി. ആ യാത്ര അവളുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കമായിരിക്കും. പക്ഷെ എന്റെ മനസ്സിൽ അപ്പോഴും സിദ്ധാർത്ഥും ആ പുതിയ ടീമിനെക്കുറിച്ചുമുള്ള ചെറിയൊരു ആശങ്ക എവിടെയോ ഒരു കനൽ പോലെ കിടപ്പുണ്ടായിരുന്നു.
എങ്കിലും, ഞാൻ അത് പുറത്തു കാണിച്ചില്ല. അവളുടെ സന്തോഷത്തിന് മുന്നിൽ എന്റെ പേടികൾക്ക് സ്ഥാനമില്ലെന്ന് ഞാൻ തന്നെ പറഞ്ഞു പഠിപ്പിച്ചു.
എയർപോർട്ടിലെ ആ വലിയ ഹാളിന്റെ ഗേറ്റിന് മുന്നിൽ ഞങ്ങൾ വന്നുനിന്നു. ചുറ്റും തിരക്കാണ്, പലരും യാത്ര പറയുന്നതിന്റെയും ചേർത്തണയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ. എന്റെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ തോന്നി. അച്ചുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ലഗേജ് ബാഗ് ഞാൻ വാങ്ങി അവൾക്ക് കൊടുത്തു.
"ശരി ഹരി... ഞാൻ പോവാ," അവൾ എന്നെ നോക്കി ഒന്ന് മന്ദഹസിച്ചു. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു.
"നന്നായിട്ട് പോയി വാ അച്ചു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിക്കണം, കേട്ടോ?"
ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.
അവൾ തലയാട്ടി. എന്നിട്ട് എന്നെ വിട്ടിട്ട് പതിയെ സെക്യൂരിറ്റി ഗേറ്റിന് നേരെ നടന്നു. കുറച്ചു ദൂരം ചെന്നിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. ഞാൻ അവളേയും നോക്കി അവിടെ തന്നെ നിന്നു. എന്റെ ഹൃദയം പതുക്കെ മിടിക്കുന്നത് എനിക്ക് അനുഭവപ്പെടാമായിരുന്നു.
പെട്ടെന്നാണ് അപ്രതീക്ഷിതമായി അവൾ തിരികെ ഓടി വന്നത്.
💬 Comments
View all comments