Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
നോട്ടിഫിക്കേഷൻ തിളങ്ങുന്നുണ്ടായിരുന്നു.
ഒരു വോയിസ് മെസ്സേജ്! ഞാൻ വേഗം അത് പ്ലേ ചെയ്തു.
"ഹരി... സോറിടാ, ഇന്നലെ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും ലേറ്റ് ആയി. നമ്മുടെ പുതിയ ഫ്ലാറ്റ് അത്യാവശ്യം നല്ലതാണ്, പക്ഷെ സാധനങ്ങളൊക്കെ ഒന്ന് ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു ഞാൻ. ഫോൺ നോക്കാൻ പോലും സമയം കിട്ടിയില്ല. നീ ഉറങ്ങിക്കാണും എന്ന് കരുതിയാ അപ്പോൾ വിളിക്കാതിരുന്നത്. ഇന്ന് എനിക്ക് സ്റ്റുഡിയോയിൽ ഒന്ന് പോകണം, സിദ്ധുവും ടീമും അവിടെ ഉണ്ടാകും. നീ എഴുന്നേറ്റാൽ ഉടനെ എന്നെ ഒന്ന് വിളിക്കണേ... മിസ്സ് യു ഹരീ..."
അവളുടെ ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിന് ഒരാശ്വാസം തോന്നി. ഞാൻ ഒട്ടും വൈകിയില്ല, ഉടനെ അവളെ വീഡിയോ കോളിൽ വിളിച്ചു. കുറച്ച് ബെല്ലുകൾക്ക് ശേഷം അവൾ ഫോൺ എടുത്തു.
"എന്താ ഹരിനാരായണൻ സാർ ഇത്ര നേരത്തെ എഴുന്നേറ്റോ?" സ്ക്രീനിൽ തെളിഞ്ഞ അവളുടെ മുഖത്ത് ഒരു വശ്യമായ ചിരിയുണ്ടായിരുന്നു. അവൾ കുളി കഴിഞ്ഞു മുടി തോർത്തുന്ന തിരക്കിലായിരുന്നു.
"നീയില്ലാതെ ഉറക്കം വരുന്നില്ലടി... അതാ നേരത്തെ എഴുന്നേറ്റത്. ഫ്ലാറ്റ് ഒക്കെ ഇഷ്ടപ്പെട്ടോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അവിടെ?"
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"ഫ്ലാറ്റ് അടിപൊളിയാണ് ഹരി. നമ്മുടെ സ്റ്റുഡിയോയുടെ അടുത്താണ്. പിന്നെ ലഗേജ് ഒക്കെ ഏകദേശം സെറ്റ് ആക്കി. ഇനി ഇന്ന് സ്റ്റുഡിയോയിൽ പോയി ബാക്കി കാര്യങ്ങൾ നോക്കണം. സിദ്ധു വിളിച്ചിരുന്നു, ഇന്ന് ചിലപ്പോൾ നമുക്ക് ഒരു ചെറിയ പ്രാക്ടീസ് സെഷൻ ഉണ്ടാകും."
'സിദ്ധു' എന്ന പേര് കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടായെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല. "ശരി അച്ചു, സൂക്ഷിക്കണം. എപ്പോഴും
💬 Comments
View all comments