0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.7K

ഹരി, കുറച്ചു കഴിഞ്ഞ് വിളിക്കാം' എന്നൊരു മെസ്സേജ് അയക്കും.

​ഒരു ദിവസം രാത്രി ഇവിടെ ആറരയായപ്പോൾ ഞാൻ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോൾ പശ്ചാത്തലത്തിൽ വലിയ പാട്ടുകളുടെയും ചിരിയുടെയും ശബ്ദമായിരുന്നു.

​"ഹരി... ഞങ്ങൾ കൊച്ചിയിൽ ഒരു പുതിയ കഫേയിൽ വന്നതാടാ. സിദ്ധുവിന്റെ വണ്ടിയാ, അവൻ നല്ല സ്പീഡിലാ ഓടിക്കുന്നത്. എനിക്ക് സംസാരിക്കാൻ പറ്റില്ല, കാറ്റ് കാരണം ഒന്നും കേൾക്കുന്നില്ല. ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം കേട്ടോ,"

എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് ഫോൺ വെച്ചു.

​പിന്നീട് അന്ന് രാത്രി അവളുടെ കോൾ വന്നില്ല. നേരം വെളുത്ത് ഞാൻ മെസ്സേജ് നോക്കിയപ്പോൾ 'ക്ഷീണം കാരണം ഉറങ്ങിപ്പോയി ഹരീ' എന്നൊരു വരി മാത്രം.

​അവൾ ആ പുതിയ സ്വാതന്ത്ര്യവും കൂട്ടുകാരും ആഘോഷിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ, ഓരോ തവണയും അവൾ എന്നെക്കാൾ കൂടുതൽ ആ ഗ്രൂപ്പിന് മുൻഗണന നൽകുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ അറിയാതെയൊരു ഭയം രൂപപ്പെടുന്നുണ്ടായിരുന്നു.

അവൾ എന്നിൽ നിന്നും അകലുകയാണോ, അതോ ആ സിദ്ധാർത്ഥിന്റെയും കൂട്ടരുടെയും ലൈഫ്‌സ്റ്റൈലിലേക്ക് അവൾ പൂർണ്ണമായും മാറുകയാണോ എന്ന് ഞാൻ ഭീതിയോടെ ചിന്തിച്ചു തുടങ്ങി.

​ഒരു വെള്ളിയാഴ്ച വൈകുന്നേരം.

ഓഫീസിലെ കഠിനമായ തിരക്കുകൾക്ക് ശേഷം തളർന്ന് ഫ്ലാറ്റിലെത്തി സോഫയിലേക്ക് ഇരുന്നതേയുള്ളൂ. ശീലമനുസരിച്ച് ഇൻസ്റ്റാഗ്രാം ഒന്ന് തുറന്നു. അപ്പോഴാണ് അച്ചുവിന്റെ സ്റ്റുഡിയോയുടെ ഔദ്യോഗിക പേജിൽ നിന്നുള്ള ആദ്യത്തെ പ്രൊമോ റീൽ എന്റെ കണ്മുന്നിൽ തെളിഞ്ഞത്.

​അതൊരു ഐറ്റം ഡാൻസ് ആയിരുന്നു. വീഡിയോ പ്ലേ ആയതും എന്റെ ശ്വാസം ഒന്ന് നിലച്ചു.

​അച്ചു അതിൽ ധരിച്ചിരിക്കുന്നത് ബ്രൗൺ നിറത്തിലുള്ള ഒരു

💬 Comments

View all comments