0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.7K

ഫാൻ ആയി തുടങ്ങിയോ?" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

​"പോടാ...  ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ," അവൾ കൊഞ്ചലോടെ പറഞ്ഞു.

​അന്നത്തെ സംഭാഷണം സമാധാനപരമായിട്ടാണ് അവസാനിച്ചതെങ്കിലും, അച്ചു പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിൽ പല ചിന്തകളും ഉണ്ടാക്കി.  എങ്കിലും ഗുഡ് നൈറ്റ്‌  പറഞ്ഞാ ഫോൺ വെച്ചു…

ഒരു മാസം വളരെ വേഗത്തിലാണ് കടന്നുപോയത്. യുകെയിലെ കഠിനമായ തണുപ്പും ഓഫീസിലെ ഫയലുകൾക്കിടയിലുള്ള തിരക്കും എന്റെ ജീവിതം യാന്ത്രികമാക്കി മാറ്റി.

അപ്പുറത്ത് അച്ചുവിന്റെ ലോകം വളരെ തിരക്കുള്ളതായിരുന്നു. കൊച്ചിയിലെ സ്റ്റുഡിയോയുടെ ഓരോ ചുവരുകളും ഡാൻസ് ഫ്ലോറും മിനുക്കിയെടുക്കുന്ന തിരക്കിലായിരുന്നു അവൾ.

​രണ്ട് രാജ്യങ്ങളിലെയും സമയവ്യത്യാസം ഞങ്ങളുടെ ബന്ധത്തിൽ വലിയൊരു തടസ്സമായി വന്നു. നാട്ടിൽ നേരം വെളുക്കുമ്പോൾ ഇവിടെ എനിക്ക് പാതിരാത്രിയാണ്.

അവസാനം ഞങ്ങൾ ഒരു സമയം നിശ്ചയിച്ചു. ഇവിടെ വൈകുന്നേരം ആറര മണി ആകുമ്പോൾ നാട്ടിൽ സമയം രാത്രി പതിനൊന്നരയാകും. ആ സമയം അവൾ വീട്ടിലെത്തി വിശ്രമിക്കാനുള്ള നേരമാണ്. അങ്ങനെ എല്ലാ ദിവസവും ആ സമയത്ത് ഞങ്ങൾ ഫോണിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഒരു പതിവാക്കി.

​പക്ഷേ, പതിയെ ആ പതിവുകളിൽ വിള്ളലുകൾ വീണു തുടങ്ങി.

​സ്റ്റുഡിയോയിലെ പുതിയ സുഹൃദ്‌വലയത്തിലേക്ക് അച്ചു പതുക്കെ അഡിക്റ്റ് ആകുന്നതായി എനിക്ക് തോന്നി.

സിദ്ധാർത്ഥും സൽമാനും സാൻഡ്രയും അടങ്ങുന്ന ആ ഗ്യാങ് അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ആദ്യമൊക്കെ ഡാൻസിനെക്കുറിച്ച് മാത്രമായിരുന്നു സംസാരമെങ്കിൽ, പിന്നീട് അത് പാതിരാത്രിയിലെ ഡ്രൈവുകളെക്കുറിച്ചും പാർട്ടികളെക്കുറിച്ചും ആയി മാറി.

​ചില രാത്രികളിൽ കൃത്യം ആറരയ്ക്ക് ഞാൻ ആവേശത്തോടെ അവളെ വിളിക്കുമ്പോൾ അവൾ കോൾ കട്ട് ചെയ്യും.

അല്ലെങ്കിൽ 'ഞാൻ പുറത്താണ്

💬 Comments

View all comments