0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.6K

"ആ സിദ്ധാർത്ഥ്... അവൻ എങ്ങനെയാ? പെരുമാറ്റമൊക്കെ കുഴപ്പമില്ലല്ലോ?

​അതുകേട്ടതും അച്ചുവിന്റെ ഉറക്കച്ചടവ് മാറി. അവൾ ഒന്ന് ചിരിച്ചു.

"ഓ സിദ്ധുവാ... അവൻ ഒരു ഒന്നൊന്നര ഐറ്റമാണ് എന്റെ ഹരി.... ഒടുക്കത്തെ ഫ്ലർട്ടിംഗ് ആണ് കക്ഷിക്ക്... പെണ്ണുങ്ങളെ വീഴ്ത്താൻ അവന് പ്രത്യേകം കഴിവ് തന്നെയുണ്ട്."

​"അതെന്താ നീ അങ്ങനെ പറഞ്ഞത്?"

അവളുടെ ആ പറച്ചിൽ കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു തീക്കനൽ വീണതുപോലെ തോന്നി.

​"അതോ... ഇന്ന് സ്റ്റുഡിയോയിൽ വെച്ച് അവൻ എന്നെ വളക്കാൻ നോക്കിയ ചില അടവുകൾ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

സംസാരിക്കുമ്പോഴുള്ള അവന്റെ നോട്ടവും ഇടയ്ക്കിടെയുള്ള ആ ബോഡി ടച്ചും ഒക്കെ കണ്ടാൽ അറിയാം അവന്റെ ഉദ്ദേശ്യം. എന്നെ സോപ്പിടാൻ അവൻ ഒരവസരവും കളയുന്നില്ല,"

അവൾ ഒരു തമാശ പോലെ അത് പറഞ്ഞു ചിരിച്ചു.

​എനിക്ക് അത്ര ചിരി വന്നില്ലെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു.

"ഇങ്ങനെയുള്ള കുറെ എണ്ണത്തിനെ നീ കാണും അച്ചു. നീ അവന്റെ വലയിലൊന്നും പോയി വീഴല്ലേ,"

ഞാൻ കളിയായി പറഞ്ഞു.

​"എന്നെ വീഴ്ത്താൻ അവൻ കുറച്ചൊന്നുമല്ല വിയർക്കേണ്ടി വരിക ഹരീ... നീ അതിനെക്കുറിച്ച് പേടിക്കണ്ട,"

അവൾ ഒന്ന് നിർത്തിയിട്ട് തുടർന്നു

, "പക്ഷേ ഒന്നുണ്ട് കേട്ടോ... അവൻ കാണാൻ നല്ല ഹോട്ട് ആണ്. കൂടെ നിൽക്കുമ്പോൾ ആ ഒരു വൈബ് നമുക്ക് ഫീൽ ചെയ്യും."

​അവൾ എന്നെ വെറുതെ ഇളക്കാൻ വേണ്ടി പറയുന്നതാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും സിദ്ധാർത്ഥിനെ 'ഹോട്ട്' എന്ന് അവൾ വിശേഷിപ്പിച്ചത് കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ചെറിയ കുത്തൽ അനുഭവപ്പെട്ടു.

​"ഓഹോ, അപ്പൊ എന്റെ ഭാര്യ അവന്റെ

💬 Comments

View all comments