0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]

Author : Gilli Bala Read All Parts 18.6K

ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചത് സൽമാന്റെ നിൽപാണ്. അവന്റെ കൈകൾ സാൻഡ്രയുടെ നഗ്നമായ വയറിൽ, ഇടുപ്പിനോട് ചേർന്ന് അമർന്നിരിക്കുന്നു.

​നാട്ടിലെ രീതികൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെ വളരെ ബോൾഡ് ആയി എനിക്ക് തോന്നി. സാൻഡ്രയും സൽമാനും തമ്മിലുള്ള ആ അടുപ്പം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവർ ഏത് ടൈപ്പ് ആണെന്ന്.

അങ്ങനെയുള്ളവരുടെ കൂടെയാണ് എന്റെ അച്ചു നിൽക്കുന്നത്. സിദ്ധാർത്ഥിന്റെ ആ ബോഡി ലാംഗ്വേജും ചിരിയും എനിക്ക് ഒട്ടും പിടിച്ചില്ല.

​ഭക്ഷണം കഴിക്കാൻ പോലും എനിക്ക് തോന്നിയില്ല.

"ഇതൊക്കെ വെറും പ്രൊഫഷണൽ അല്ലേ ഹരി, നീ വെറുതെ സംശയിക്കരുത്"

എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ നോക്കിയെങ്കിലും, സിദ്ധാർത്ഥിന്റെ കൈ അച്ചുവിന്റെ തോളിൽ ഇരിക്കുന്നത് കണ്ട ആ ദൃശ്യം എന്റെ കണ്ണിൽ നിന്ന് മായുന്നുണ്ടായിരുന്നില്ല.

അന്ന് രാത്രി ജോലി കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ കണ്ട ആ ഫോട്ടോയിലെ സിദ്ധാർത്ഥിന്റെ കൈകൾ അപ്പോഴും എന്റെ കൺമുന്നിൽ തെളിയുന്നുണ്ടായിരുന്നു. എങ്കിലും ദേഷ്യപ്പെടാനോ സംശയിക്കാനോ ഞാൻ മുതിർന്നില്ല. നാട്ടിൽ സമയം പുലർച്ചെ ഒരു മണിയായിട്ടുണ്ടാകും.

ഞാൻ പതിയെ അച്ചുവിനെ വിളിച്ചു.

​കുറച്ച് ബെല്ലുകൾക്ക് ശേഷം, ഉറക്കം തൂങ്ങിയ ശബ്ദത്തിൽ അവൾ ഫോൺ എടുത്തു.

​"ഹരി... ഈ സമയത്താണോ വിളിക്കുന്നത്? ഞാൻ നല്ല ഉറക്കത്തിലായിരുന്നു..." അവൾ ഒന്ന് കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.

​"സോറി ഡീ...നിന്റെ സൗണ്ട് കേൾക്കാതെ എന്തോ പോലെ...വിശേഷങ്ങളൊക്കെ എങ്ങനെയുണ്ട്? സ്റ്റുഡിയോയിലെ ആദ്യ ദിവസം ഒക്കെ ഓക്കേ ആയിരുന്നോ?"

ഞാൻ മെല്ലെ ചോദിച്ചു.

​ഫോട്ടോയെക്കുറിച്ച് ഞാൻ ഒന്നും മിണ്ടിയില്ല. എങ്കിലും സിദ്ധാർത്ഥിനെക്കുറിച്ച് അറിയാനുള്ള ആകാംക്ഷ അടക്കാൻ എനിക്ക് കഴിഞ്ഞില്ല.

💬 Comments

View all comments