Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും [ഗില്ലി ബാല]
സിദ്ധുവും സൽമാനും ഒക്കെ ഇല്ലേ? അവൾ ഇപ്പോൾ ഒരുപക്ഷേ മാനസികമായി തളർന്നിരിക്കുവാകും. ആ സമയത്ത് ഒരു തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കാൻ ഒരു പുരുഷൻ ഉണ്ടെങ്കിൽ, അവിടുന്ന് അവിഹിതം ഒക്കെ തുടങ്ങും."
ചേച്ചിയുടെ അവസാന വാചകം കേട്ടപ്പോൾ എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വീണതുപോലെ തോന്നി. ഞാൻ ഭയന്നുപോയി. സിദ്ധാർത്ഥിന്റെയും സൽമാന്റെയും രൂപങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു. അവൾക്ക് വേണ്ടത് സ്നേഹമാണ്, എന്റെ ഈ അഹംഭാവമല്ല.
അവിഹിതമെന്ന വാക്ക് എന്നെ വല്ലാതെ ഭയപ്പെടുത്തി; എന്റെ അച്ചു, അവൾ അങ്ങനെ ചെയ്യുമോ? അതോ ഞാൻ കാരണം അവൾ അങ്ങോട്ട് തള്ളപ്പെടുകയാണോ?
ചേച്ചിയുടെ ഉപദേശം കേട്ട് ഞാൻ പതറിപ്പോയി. ഞാൻ ചെയ്തത് എത്ര വലിയ മണ്ടത്തരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.
സങ്കടവും ഭയവും എന്നെ പൊതിഞ്ഞു. ആ നിമിഷം അച്ചുവിനെ ഒന്ന് വിളിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്റെ കൈകൾ ഫോണിലേക്ക് നീങ്ങാൻ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ ധൃതിയിൽ ഓഫീസ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് ഓടി. വഴിനീളെ ഞാൻ അച്ചുവിനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ ഓരോ തവണയും ബെല്ലടിച്ച് അത് കട്ടായിക്കൊണ്ടിരുന്നു. എന്റെ ഉള്ളിലെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.
ഏഴാം തവണ വിളിച്ചപ്പോഴാണ് ഫോൺ അപ്പുറത്ത് ബെല്ലടിച്ചത്. ഞാൻ ആകാംക്ഷയോടെ കാത്തുനിന്നു.
ഫോൺ എടുക്കുമെന്ന പ്രതീക്ഷയിൽ ഞാൻ ശ്വാസമടക്കിപ്പിടിച്ചു. ഫോൺ എടുത്തു, പക്ഷെ അച്ചുവിന്റെ ശബ്ദമായിരുന്നില്ല മറുപുറത്ത്.
"ഹലോ... ഹരിയാണോ?"
ഒരു പുരുഷ ശബ്ദം എന്റെ കാതിൽ മുഴങ്ങി കേട്ടു.
“ ഹലോ..?
ഇത് ആരാണ്.. “
“ ഞാനാണ് സിദ്ധാർത്ത്.. ഇത്..
ഇത് അർച്ചനയുടെ ഹുസ്ബൻഡ് അല്ലെ.. “
💬 Comments
View all comments