Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
ഉറങ്ങിയതുകൊണ്ടാണ് വിളിക്കാതെ ഇരുന്നത്. ഒന്നും തോന്നല്ലേ."
**അമ്മാവൻ:** "ഏയ് എനിക്കെന്ത് തോന്നാൻ. ഈ മരുന്നൊക്കെ ഉള്ളതുകൊണ്ട് നേരത്തെ ഉറങ്ങണം. നിനക്കെപ്പോ വേണമെങ്കിലും കേറി വരാമല്ലോ. ഇത് നിന്റെ കൂടെ വീടല്ലേ..."
അമ്മാവന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു. തകർന്നുപോകുമ്പോൾ ഓടി വരാൻ ഇങ്ങനെയൊരു വീടുള്ളത് എത്ര വലിയ ഭാഗ്യമാണ്.
**ഹരി:** "ഹാ അമ്മാവാ. എന്തായാലും ഞാനിന്ന് വൈകീട്ട് പോകും."
അമ്മാവന്റെ മുഖത്ത് പെട്ടെന്ന് ഒരു സങ്കടം പടർന്നു.
**അമ്മാവൻ:** "ആണോ... മോനെന്ന തിരിച്ച് UK-യിലേക്ക്?"
**ഹരി:** "ലീവ് എക്സ്റ്റൻഡ് ചെയ്യാൻ നോക്കുന്നുണ്ട് അമ്മാവാ. ഇവിടെ ചെയ്തു തീർക്കാൻ കുറച്ചു പണിയുണ്ട്."
**അമ്മാവൻ:** "ആഹ്... കഴിയാവതും നാട്ടിൽ നിന്നിട്ട് പോ മോനെ... ഞങ്ങളൊക്കെ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല."
**ഹരി:** "എന്താ അമ്മാവാ ഇത്... ഇങ്ങനെ ഒന്നും പറയല്ലേ."
അമ്മാവൻ ദീർഘമായി ഒന്നു നിശ്വസിച്ചു. പുറത്തെ തൊടിയിലേക്ക് നോക്കി അദ്ദേഹം സംസാരിക്കാൻ തുടങ്ങി.
**അമ്മാവൻ:** "എന്റെ പേടിയും വിഷമവും അതൊന്നുമല്ല മോനെ... വേണിയാണ്.
ആയ കാലത്ത് നിനക്ക് വേണ്ടി ആലോചിച്ചതല്ലേ അവളെ. എന്നിട്ട് അന്നവൾ വേറെ ഒരാളുടെ കൂടെ ഇറങ്ങി പോയി. അന്ന് കാണിച്ച ബുദ്ധിമോശം ഇന്നും അനുഭവിക്കുകയാണ് അവൾ."
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ എന്റെ ചിന്തകൾ പഴയ കാലത്തേക്ക് പോയി. പണ്ട് മുതിർന്നവർ ഞങ്ങളുടെ കല്യാണം ആലോചിക്കുമ്പോൾ എനിക്കും വേണിക്കും പരസ്പരം പ്രണയമുണ്ടായിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ടായിരിക്കാം അവൾ അന്ന് മറ്റൊരാളുടെ കൂടെ പോയത്. പക്ഷേ ഇന്ന് കാലം എല്ലാം മാറ്റിയിരിക്കുന്നു.
**ഹരി:** "എന്റെ അമ്മാവാ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ... വിട്ടുകളാ."
**അമ്മാവൻ:** "പക്ഷെ
💬 Comments
View all comments