0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.7K

ആ നോവ് പെട്ടെന്ന് തന്നെ വെറുപ്പായി മാറി.

**ഹരി:** "അച്ചു, ഞാൻ വിളിച്ചോളാം നിന്നെ... നീ ഒരുക്കങ്ങൾ ഒക്കെ നോക്ക്."

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു. ടോണി എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി പുഞ്ചിരിച്ചു.

**ടോണി:** "എന്താണ് ഹരി... ഭാര്യയോട് ഒന്ന് കടുപ്പിച്ചു സംസാരിച്ചപ്പോൾ തന്നെ നിനക്ക് വിഷമം ആയോ?"

**ഹരി:** "ജീവിച്ചു തുടങ്ങിയ കാലം തൊട്ട് അങ്ങനെ തന്നെയാണ് ടോണി... സ്നേഹിച്ചു ശീലിച്ചു പോയതിന്റെയാണ്." ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു.

**ടോണി:** "ഈ ഫീലിംഗ്സ് ഒന്നും അവളുമാർക്ക് ഉണ്ടാവില്ലടാ. ആവശ്യം കഴിഞ്ഞാൽ ചവച്ചരച്ച് തുപ്പുന്ന പോലെയാണ് നമ്മൾ അവർക്ക്. അതുകൊണ്ട് നീ ഇങ്ങനെ പാവത്താനായി ഇരിക്കരുത് പ്ലീസ്."

**ഹരി:** "അറിയാമെടോ... ഇന്നവൾ സന്തോഷിക്കട്ടെ. ഹരിയുടെ ഭാര്യ എന്ന ലേബലിൽ അവൾ ജീവിക്കാൻ പോകുന്ന അവസാന ദിവസമല്ലേ ഇത്."

എന്റെ വാക്കുകളിൽ ഉറച്ച ഒരു തീരുമാനമുണ്ടായിരുന്നു. യാത്ര തുടർന്നുകൊണ്ടിരുന്നു. ടോണി ഓരോ കാര്യങ്ങൾ പറഞ്ഞു എന്നെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. അർദ്ധരാത്രിയോടെ ഞങ്ങൾ ടോണിയുടെ ഫ്ലാറ്റിലെത്തി. വല്ലാത്തൊരു ക്ഷീണം എന്നെ പൊതിഞ്ഞിരുന്നു. അവിടെ ഒരു മുറിയിൽ കയറി ഞാൻ കിടന്നു. ഉറക്കത്തിലേക്കും ഉണർവ്വിലേക്കും ഇടയിലുള്ള ആ അവസ്ഥയിൽ അച്ചുവിന്റെ ഇടറിയ ശബ്ദവും വേണിയുടെ സാന്ത്വനവും മാറി മാറി വന്നു.

എങ്കിലും നാളെ നടക്കാൻ പോകുന്ന ആ 'പിറന്നാൾ സമ്മാനം' എന്റെ ചിന്തകളിൽ ഒരു തീക്കനലായി ബാക്കി നിന്നു..

പിറ്റേദിവസം രാവിലെ ടോണിയുടെ വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. തലയ്ക്കകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. ഇന്ന് ഏപ്രിൽ 21. അച്ചുവിന്റെ

💬 Comments

View all comments