Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
പിറന്നാൾ. ലോകത്തിന് മുന്നിൽ അവൾ ആഘോഷിക്കപ്പെടുന്ന ദിവസം, പക്ഷേ എനിക്ക് അവളിലെ കാപട്യത്തെ തച്ചുടയ്ക്കേണ്ട ദിവസം.
രാവിലെ 11 മണിക്ക് അവളുടെ ഡാൻസ് സ്റ്റുഡിയോയിൽ വെച്ചാണ് പാർട്ടി. വളരെ ചുരുക്കം പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ എങ്കിലും, പരിപാടി സോഷ്യൽ മീഡിയയിൽ ലൈവ് ആയിരിക്കുമെന്ന് അവളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കണ്ടിരുന്നു.
തന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവും സുഹൃത്തുക്കളും ഉള്ള ഒരു ഭാഗ്യവതിയായി അവൾ ഇന്ന് ലോകത്തിന് മുന്നിൽ അഭിനയിക്കും.
ഞാൻ എഴുന്നേറ്റ് പോയി കുളിച്ചു ഫ്രഷ് ആയി. അലമാരയിൽ നിന്നും എടുത്ത ഒരു ബ്ലാക്ക് കോട്ടും പാന്റും ധരിച്ച് കണ്ണാടിക്ക് മുന്നിൽ നിന്നു.
10 മണിക്ക് തന്നെ ഞാനും ടോണിയും ഫ്ലാറ്റിൽ നിന്നും ഇറങ്ങി. വണ്ടി ചെന്ന് നിന്നത് ഒരു ബാറിന് മുന്നിലാണ്.
**ഹരി:** "ഇതെന്താ ടോണി ഇവിടെ? നമ്മൾ വൈകില്ലേ?"
**ടോണി:** "വൈകില്ലടാ... ഇന്ന് നിനക്ക് വല്ലാത്തൊരു മാനസിക സമ്മർദ്ദം ഉണ്ടാകും. മനസ്സിന് ധൈര്യം നിലനിർത്താൻ ഇവൻ കുറച്ചു അകത്ത് ഉള്ളത് നല്ലതാണ്."
അവൻ എന്റെ നെഞ്ചിൽ തട്ടി പറഞ്ഞു
.
ഞങ്ങൾ ബാറിൽ കയറി രണ്ട് ബിയർ വീതം ഓർഡർ ചെയ്തു. തണുത്ത ബിയർ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഒരു ചെറിയ തരിപ്പ് അനുഭവപ്പെട്ടു. ഒരുതരം മരവിപ്പ് എന്നെ കീഴടക്കി. ഇനി എന്ത് സംഭവിച്ചാലും നേരിടാനുള്ള ഒരു കരുത്ത് എന്നിലേക്ക് അരിച്ചുകയറി.
ബിയർ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ കാറിൽ ഡാൻസ് സ്റ്റുഡിയോ ലക്ഷ്യമാക്കി നീങ്ങി. സ്റ്റുഡിയോയുടെ മുന്നിലെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ വേറെ ഒരു നാല് പേർ അവിടെ നിൽക്കുന്നത് കണ്ടു. ടോണിയെ കണ്ടതും
💬 Comments
View all comments