Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
വർഷമായി എനിക്ക് ഇവളും ഇവൾക്ക് ഞാനുമായി ജീവിച്ചു വരികയാണ്…പണ്ട് തൊട്ടേ ഇവളുടെ ആഗ്രഹമാണ് ഡാൻസ് സ്റ്റുഡിയോ തുടങ്ങണം ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന്…
And finally, she made it!
കാലു വയ്ക്കുന്ന എന്തിലും 100% എഫ്ഫർട്ട് കൊടുക്കുന്നവളാണ് അച്ചു….
That makes me a proud husband.”
ഹരിയുടെ വാക്കുകൾ അവസാനിച്ചതും അവിടെ കയ്യടി മുഴങ്ങി. അച്ചു സ്നേഹത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“And one more thing, guys…
ഇന്നിവിടെ ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് ചെറിയ വിഷമവും ഉണ്ട്…
because I realize I'm not a perfect one.”
ഒരു ഭർത്താവെന്ന നിലയിൽ അച്ചുവിന്റെ ജീവിതത്തിൽ ഞാനൊരു പരാജയം ആയിരുന്നു…”
പെട്ടെന്നുള്ള ഹരിയുടെ ശബ്ദം മാറ്റം കണ്ട് അച്ചു അടക്കമുള്ള എല്ലാവരും ഞെട്ടി…
“ഹരി…എന്താ ഇത്…”
അച്ചു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു…ഹരി അവളെ നോക്കിയത് പോലുമില്ല.
“ നിങ്ങൾക്ക് അറിയുമോ…
പലപ്പോളും ഇവളുടെ ഡാൻസ് കണ്ട് ഞാൻ ഒത്തിരി വഴക്ക് പറഞ്ഞിട്ടുണ്ട്…
അവൾക്ക് എന്നെ ആവശ്യമായ സമയങ്ങളിൽ എനിക്ക് അവൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ പറ്റിയിട്ടില്ല…
എനിക്ക് തോനുന്നു എന്നേക്കാൾ മികച്ച ഒരാൾ അവളുടെ ജീവിതത്തിൽ ഉണ്ടായെങ്കിൽ അച്ചുവിന്റെ ജീവിതം കുറച്ചു കൂടെ ബ്റൈറ്റ് ആയേനെ…”
അവനത് പറഞ്ഞത് അച്ചു ഹരിയുടെ കയ്യിൽ മുറുകെ പിടിച്ചു…
“ഹരി നിർത്ത്…
ഇത് ഇവിടെ ഉള്ളവർ മാത്രമല്ല ലൈവ് ആയി ആളുകളും കാണുന്നുണ്ട്…പ്ലീസ്…”
അച്ചു പറഞ്ഞു…
“കാണട്ടെ അച്ചു…
എനിക്ക് തോന്നിയ എന്റെ തെറ്റുകൾ വിളിച്ചു പറയാൻ ഞാൻ എന്തിനു മടിക്കണം…
ഞാൻ പറഞ്ഞത് ശരിയല്ലേ…
ക്ഷണം
💬 Comments
View all comments