Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
പതുക്കെ തലോടിക്കൊണ്ടിരുന്നു. ആ സ്പർശനത്തിന് മുറിവേറ്റ ഒരു പക്ഷിയെ സാന്ത്വനിപ്പിക്കുന്നത് പോലെയുള്ള ഒരു മസ്മരശക്തിയുണ്ടായിരുന്നു. എന്റെ തേങ്ങലുകൾ പതുക്കെ അടങ്ങിയപ്പോൾ, അവൾ എന്നെ തന്നിൽ നിന്നും അല്പം അടർത്തി മാറ്റി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ അപ്പോഴും നനവാർന്നു നിന്നു.
“എന്താ ഏട്ടാ ഇങ്ങനെ പറയുന്നത്? ആരുമില്ലെന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നുന്നു? അച്ഛനും അമ്മയും പിന്നെ... ഞാനും ഇവിടെയുള്ളപ്പോൾ നീ എങ്ങനെയാ തനിച്ചാവുന്നത്?”
അവളുടെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ സഹതാപമല്ല, മറിച്ച് പതറാത്ത ഒരു സ്നേഹമായിരുന്നു നിഴലിച്ചിരുന്നത്.
“വേണി... നീ വിചാരിക്കുന്നത് പോലെയല്ല. അച്ചു എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല, അവൾ തന്നെയായിരുന്നു എന്റെ ജീവിതം. ഞാൻ ചെയ്ത ഓരോ കാര്യവും, ഞാൻ കണ്ട ഓരോ സ്വപ്നവും അവളെ ചുറ്റിക്കറങ്ങിയുള്ളതായിരുന്നു. യുകെയിലെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എനിക്ക് കൂട്ടുണ്ടായിരുന്നത് നാട്ടിൽ അച്ചു സുഖമായിരിക്കുന്നു എന്ന ചിന്തയായിരുന്നു. പക്ഷേ ആ ചിന്തകളൊക്കെ വെറും പാഴായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.”
ഞാൻ വല്ലാതെ തളർന്നിരുന്നു. എന്റെ വാക്കുകൾ കേട്ട് അവൾ എന്റെ കൈകൾ അവളുടെ കൈവെള്ളയ്ക്കുള്ളിലാക്കി മുറുക്കിപ്പിടിച്ചു.
“അവൾക്ക് ഏട്ടനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് അവളുടെ നഷ്ടമാണ് ഏട്ടാ. പ്രശസ്തിയുടെയും പണത്തിന്റെയും പിന്നാലെ ഓടുമ്പോൾ അവൾ മറന്നുപോയത് ഏട്ടൻ അവൾക്ക് നൽകിയ ആത്മാർത്ഥമായ സ്നേഹമാണ്. ആ സ്നേഹം അർഹിക്കുന്ന ഒരാൾക്ക് അത് നൽകിയിരുന്നെങ്കിൽ... ഇന്ന് ഏട്ടന് ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു.”
അവൾ പതുക്കെ എന്റെ കവിളിൽ തലോടി. അവളുടെ വിരലുകളുടെ സ്പർശനം എന്റെ ഉള്ളിൽ ഒരു വൈദ്യുതി
💬 Comments
View all comments