Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
ചോദിച്ചു, "അല്ല, അവൾ എന്താ ഈ സമയത്ത് അവിടെ? എന്തെങ്കിലും കാര്യമുണ്ടോ?"
"അതൊരു ചെറിയ വിഷയമാണ് ഹരി,"
അച്ചു ഗൗരവത്തോടെ പറഞ്ഞു
. "അവൾ നിന്നിരുന്ന റൂമിലെ ഓണർ എന്തോ ഇഷ്യൂ ഉണ്ടാക്കി ഇവളുമായി... പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു... അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് എന്റെ ഒപ്പം ഇവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. ഇതിപ്പോ ഒരു മാസമായി.
നീ പിന്നെ വഴക്ക് ഇട്ട് പോയതുകൊണ്ട് ഇതൊന്നും അറിഞ്ഞു കാണില്ല... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.?"
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ എനിക്ക് ഉള്ളിൽ ചെറിയൊരു വിമ്മിഷ്ടം തോന്നി. എന്റെയും അച്ചുവിന്റെയും സ്വകാര്യതയിലേക്ക് മറ്റൊരു പെണ്ണ് കടന്നുവരുന്നത് എനിക്ക് അത്ര രസിച്ചില്ല. എങ്കിലും, ഞങ്ങൾ തമ്മിലുള്ള പിണക്കം മാറിയതേയുള്ളൂ എന്നതുകൊണ്ട് വീണ്ടും ഒരു വഴക്കിന് ഞാൻ തയ്യാറായിരുന്നില്ല.... ആ അസ്വസ്ഥത ഉള്ളിലൊതുക്കി ഞാൻ ഒരുവിധം ചിരിച്ചു.
"അതിനെന്താ... നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ," ഞാൻ പറഞ്ഞു. പക്ഷേ എന്റെ മനസ്സിന്റെ ഒരു കോണിൽ എന്തോ ഒരു ആശങ്ക വീണ്ടും തലപൊക്കി തുടങ്ങി.
ഗൗരി മുറിയിൽ നിന്ന് പോയതോടെ ഞങ്ങൾ വീണ്ടും പഴയതുപോലെ തമാശകൾ പറഞ്ഞു തുടങ്ങി. അച്ചുവിന്റെ ഓരോ ചിരിയും വാക്കുകളും കേൾക്കുമ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ഏകാന്തത മറക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരത്തിനിടയിൽ അവൾ ഫോൺ ഒന്ന് അഡ്ജസ്റ്റ് ചെയ്തപ്പോൾ, അവളുടെ ബനിയന്റെ കോളറിന് തൊട്ടുതാഴെ കഴുത്തിൽ ഒരു ചെറിയ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടു.
ആദ്യം അതൊരു നിഴലാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ തലയനക്കുമ്പോൾ അത് വ്യക്തമായി കാണാമായിരുന്നു.
💬 Comments
View all comments