0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

​"അച്ചു... നിന്റെ കഴുത്തിൽ അതെന്താ? ഒരു ചുവന്ന പാട് പോലെ," ഞാൻ സംശയത്തോടെ ചോദിച്ചു.

​അതുകേട്ടതും അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം ഒരു വിഭ്രാന്തി പടർന്നു. അവൾ പെട്ടെന്ന് കൈകൊണ്ട് ആ ഭാഗം തടവി.

"ഇതോ... ഇത് അത് പിന്നെ..." അവൾ ഒന്ന് പരുങ്ങി. അവളുടെ ആത്മവിശ്വാസം പെട്ടെന്ന് ചോർന്നുപോയതുപോലെ എനിക്ക് തോന്നി.

​"പറയൂ, എന്ത് പറ്റിയതാ? വല്ല അലർജിയുമാണോ?" ഞാൻ വീണ്ടും ചോദിച്ചു.

​അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,

"അതൊന്നുമില്ലടാ... കഴിഞ്ഞ ദിവസം നമ്മൾ പിണങ്ങി ഇരുന്ന സമയം ഇല്ലേ, അന്ന് സിദ്ധുവിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് ഞാൻ അവിടെയാണല്ലോ ഉറങ്ങിയത്. അവിടുത്തെ ബെഡിൽ മൂട്ട ഉണ്ടായിരുന്നോ എന്ന് സംശയം ഉണ്ട്. ഉറക്കത്തിൽ മൂട്ട കടിച്ചു വീർത്തതാവും. രാവിലെ എഴുന്നേറ്റപ്പോഴേ എനിക്ക് ചെറിയൊരു ചൊറിച്ചിൽ ഉണ്ടായിരുന്നു."

​മൂട്ട കടിച്ചത് ഇത്ര കൃത്യമായി ഒരു പാട് ഉണ്ടാക്കുമോ എന്ന് എനിക്ക് തോന്നി. അത് കണ്ടിട്ട് ഒരു 'ലവ് ബൈറ്റ്'  പോലെയുണ്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചെങ്കിലും, ആ സംശയം പുറത്തു പറഞ്ഞാൽ വീണ്ടും ഒരു വഴക്കാകും എന്ന് പേടിച്ച് ഞാൻ മിണ്ടിയില്ല.

സിദ്ധാർത്ഥിന്റെ വീട്ടിൽ അവൾ രാത്രി കഴിഞ്ഞു എന്ന സത്യം വീണ്ടും എന്നെ അലോസരപ്പെടുത്തി.

​അവൾ വേഗം തന്റെ അഴിഞ്ഞുകിടന്ന മുടിയിഴകൾ മുന്നിലേക്കിട്ട് ആ പാട് മറച്ചു.

"ഇപ്പോ കണ്ടോ? മുടിയിട്ടപ്പോൾ അത് പോയി. നീയിങ്ങനെ ഓരോന്ന് നോക്കിയിരിക്കാതെ കാര്യം പറയ്," അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.

​അവളുടെ ആ പരുങ്ങലും തിരക്കിട്ട് പാട് മറയ്ക്കാൻ നോക്കിയതും എന്റെ ഉള്ളിൽ വീണ്ടും ഒരു കനൽ

💬 Comments

View all comments