0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

ആയി പറഞ്ഞു! ഗൗരി വന്നതോടെ എന്റെ മെസ്സ് ഭക്ഷണം ഒക്കെ നിന്നു. അവൾ ഇന്ന് അടിപൊളി മീൻ കറിയും ചോറും ഉണ്ടാക്കി. ഞങ്ങൾ രണ്ടുപേരും കൂടി ഇരുന്ന് തട്ടി. നീ അവിടെ ആ തണുപ്പത്ത് ബ്രെഡും ജാമും കഴിച്ച് ഇരിക്കുകയല്ലേ?"

അവൾ എന്നെ കളിയാക്കി ചിരിച്ചു.

​"പിന്നില്ലാതെ! ഇവിടെ എന്റെ അവസ്ഥ ദയനീയമാണ് അച്ചു. നീ വന്നാൽ എനിക്ക് ഇതുപോലെ മീൻ കറിയൊക്കെ വെച്ചുതരുമോ?"

ഞാൻ തമാശരൂപേണ ചോദിച്ചു.

​"ഓ... അതൊക്കെ അപ്പോൾ നോക്കാം. ആദ്യം നീ ഒരുങ്ങിക്കോ, ഓഗസ്റ്റിൽ സ്റ്റുഡിയോയുടെ ഒഫീഷ്യൽ ലോഞ്ച് ആണ്. നിനക്ക് ലീവ് കിട്ടുമോ എന്ന് നോക്ക്," അവൾ ആവേശത്തോടെ പറഞ്ഞു.

​പിന്നീട് ഒരു അരമണിക്കൂറോളം ഞങ്ങൾ പഴയ കാര്യങ്ങൾ പറഞ്ഞ് ഒരുപാട് ചിരിച്ചു. നാട്ടിലെ മഴയെക്കുറിച്ചും, ഞങ്ങളുടെ കല്യാണസമയത്തെ രസകരമായ സംഭവങ്ങളെക്കുറിച്ചും അവൾ വാതോരാതെ സംസാരിച്ചു. ഇടയ്ക്ക് ഗൗരി അകത്തുനിന്ന് എന്തോ വിളിച്ചു ചോദിക്കുന്നതും അച്ചു ഉറക്കെ മറുപടി പറയുന്നതും എനിക്ക് കേൾക്കാമായിരുന്നു.

ആ സംസാരത്തിനിടയിൽ ഞാൻ ആ ചുവന്ന പാടിന്റെ കാര്യമോ സിദ്ധാർത്ഥിന്റെ കാര്യമോ ഒരക്ഷരം പോലും മിണ്ടിയില്ല. ആ സമാധാനം കളയാൻ എനിക്ക് പേടിയായിരുന്നു.

​"ഹരി... സമയം ഒരുപാടായി. നാട്ടിൽ ഇപ്പോൾ രണ്ടു മണി കഴിഞ്ഞു. എനിക്ക് നാളെ രാവിലെ നേരത്തെ സ്റ്റുഡിയോയിൽ എത്തണം. സിദ്ധു നേരത്തെ വരാൻ പറഞ്ഞിട്ടുണ്ട്," അവൾ ഒരു കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.

​സിദ്ധുവിന്റെ പേര് കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും ഞാൻ അത് നിയന്ത്രിച്ചു.

"ശരി അച്ചു, നീ പോയി കിടന്നോ. നല്ലോണം ഉറങ്ങ്. നാളെ വിളിക്കാം."

​"ശരി ഹരി...

💬 Comments

View all comments