0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.

​"എടി ദുഷ്ട്ടേ... അപ്പോൾ നിനക്ക് എന്നെക്കാൾ വലുതാണോ അവർ ഒക്കെ?" ഞാൻ തമാശ കലർത്തിയാണ് ചോദിച്ചതെങ്കിലും ഉള്ളിൽ ആധി നിറഞ്ഞുനിന്നിരുന്നു.

​അച്ചു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.

"നിന്നേക്കാൾ വലുതല്ല അവർ ഹരി. പക്ഷേ, ഇപ്പോൾ ഈ ഡാൻസും എന്റെ സ്റ്റുഡിയോയും നിന്റെ അത്ര തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. നിന്നെപ്പോലെ തന്നെ ഇതും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതിൽ ഇനി ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല."

​അവളുടെ ആ സംസാരത്തിൽ പഴയ ആ അച്ചുവിനെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവൾ ഒരുപാട് സ്വതന്ത്രയായിരിക്കുന്നു, അല്ലെങ്കിൽ ആരോ അവളെ അങ്ങനെ മാറ്റിയിരിക്കുന്നു. ലക്ഷ്മി ചേച്ചി പറഞ്ഞ കാര്യങ്ങൾ വീണ്ടും എന്റെ തലയിൽ മിന്നിമറഞ്ഞു. അവൾ എന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് ഞാൻ ഭയത്തോടെ തിരിച്ചറിഞ്ഞു.

​​അച്ചുവിന്റെ വാക്കുകൾ ഒരു മുള്ളുപോലെ എന്റെ നെഞ്ചിൽ തറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.

എന്നെയും അവളുടെ കരിയറിനെയും ഒരേ തട്ടിൽ വെച്ചു തൂക്കുന്ന ആ പുതിയ അച്ചുവിനെ ഉൾക്കൊള്ളാൻ എനിക്ക് സമയം വേണമായിരുന്നു. കൂടുതൽ സംസാരിച്ചാൽ വീണ്ടും ആ പഴയ  വഴക്കിലേക്ക് പോകുമെന്ന് ഭയന്ന് ഞാൻ മനപ്പൂർവ്വം വിഷയം മാറ്റി.

​"ശരി ശരി... മതി നിന്റെ ഈ സീരിയസ് വർത്തമാനം. നമുക്ക് ഇതൊക്കെ വിടാം," ഞാൻ മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു

. "അല്ല, നീ ഇന്ന് എന്താ കഴിച്ചതെന്ന് പറഞ്ഞില്ലല്ലോ? ആ ഗൗരി റൂമിൽ വന്ന സ്ഥിതിക്ക് നിനക്ക് ഇനി പട്ടിണി കിടക്കേണ്ടി വരില്ലല്ലോ."

​അതുകേട്ടതും അച്ചുവിന്റെ മുഖം വീണ്ടും വിടർന്നു.

"അത് നീ കറക്റ്റ്

💬 Comments

View all comments