0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

എന്നെ നഷ്ടപ്പെട്ടുവെന്നാണ് ഞാൻ കരുതിയത്. അത്രയും കാലത്തെ മൗനത്തിന് ശേഷം പെട്ടെന്നൊരു ദിവസം നീ വിളിച്ചപ്പോൾ, എല്ലാം മറന്ന് നിന്നോട് സംസാരിക്കാൻ എനിക്ക് അത്ര എളുപ്പമായിരുന്നില്ല. ഇനി അന്നത്തെ പോലെ എന്തെങ്കിലും ഉണ്ടായാൽ നീ വീണ്ടും വഴക്കുണ്ടാക്കില്ല എന്ന് എനിക്ക് എന്ത് ഉറപ്പാണുള്ളത്?"

​അവൾ ഒന്ന് നിർത്തി, എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.

"അതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ചെയ്തത്. സൽമാന്റെ കൂടെയുള്ളതിനേക്കാൾ ഇന്റിമേറ്റ് ആയിട്ടാണ് ഞാൻ സിദ്ധുവിന്റെ കൂടെ ആ റീലിൽ അഭിനയിച്ചത്. അത് കണ്ടിട്ടും നീ എന്നോട് ക്ഷമ പറയുമോ, അതോ പഴയതുപോലെ വഴക്കുണ്ടാക്കി എന്നെ വിട്ടുപോകുമോ എന്ന് എനിക്കൊന്നു ടെസ്റ്റ് ചെയ്യണമായിരുന്നു. അത് എന്റെ ഒരു പരീക്ഷണമായിരുന്നു ഹരി."

​അച്ചുവിന്റെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നുപോയി. എന്നെ പരീക്ഷിക്കാൻ വേണ്ടി അവൾ മറ്റൊരുത്തന്റെ ശരീരത്തോട് ഇത്രത്തോളം ചേർന്നുനിന്നോ? എന്റെ ഹൃദയം ഒന്ന് കാളി. എങ്കിലും തകർന്നുപോയ മനസ്സ് വീണ്ടെടുക്കാൻ ഞാൻ ഒരു ചോദ്യം കൂടി ചോദിച്ചു.

​"അച്ചു... അന്ന് ഞാൻ വീണ്ടും വഴക്കുണ്ടാക്കാനാണ് വന്നിരുന്നതെങ്കിലോ? എങ്കിൽ നീ എന്ത് ചെയ്യുമായിരുന്നു?"

​അവൾ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.

"എങ്കിൽ നമ്മൾ ഇപ്പോൾ ഇങ്ങനെ വീഡിയോ കോളിൽ സംസാരിക്കില്ലായിരുന്നു ഹരി. നീ നിന്റെ വഴിയേ പോയേനെ, ഞാൻ എന്റെ പാട്ടിനും. എനിക്ക് എന്റെ തീരുമാനങ്ങളുമായി മുന്നോട്ട് പോകേണ്ടി വന്നേനെ."

​അവളുടെ ആ മറുപടി എന്റെ ഉള്ളിൽ വലിയൊരു മുറിവുണ്ടാക്കി. ഞാൻ ഇല്ലെങ്കിലും അവൾക്ക് കുഴപ്പമില്ല എന്നാണോ ഇതിനർത്ഥം? അവളുടെ ആ മാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ആ വേദന പുറത്തു കാണിക്കാതെ, ഒരു

💬 Comments

View all comments