0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.4K

വീഡിയോ വൈറലായത് എന്റെ അഭിനയം മോശമായതുകൊണ്ടല്ല, മറിച്ച് അത് ആളുകളുടെ ഉള്ളിൽ തൊട്ടതുകൊണ്ടാണ്."

​അവളുടെ ആ വാക്കുകൾ ഹരിയുടെ വാ അടപ്പിച്ചു. അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവന് തോന്നി. അവളെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അവൻ പറഞ്ഞതെങ്കിലും, അവളുടെ ആത്മവിശ്വാസം അവനെ അല്പം ലജ്ജിപ്പിച്ചു.

​"എനിക്ക്... എനിക്ക് നിന്നെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം വന്നതുകൊണ്ടാണ് അച്ചു," ഹരി പതുക്കെ പറഞ്ഞു.

​"എനിക്കറിയാം ഹരി. നിന്റെ സ്നേഹം എനിക്കറിയാം. പക്ഷേ നമ്മൾ ഇതിനെയൊക്കെ അതിജീവിക്കണം. നാളെ വലിയൊരു നായികയാകുമ്പോൾ ഇതിലും വലിയ കാര്യങ്ങൾ കേൾക്കേണ്ടി വരും. അപ്പോൾ നീ എന്റെ കൂടെ ഉണ്ടാവില്ലേ?"

​അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഹരിക്ക് മറുപടിയില്ലായിരുന്നു. അവൻ ഒരു നിമിഷം നിശബ്ദനായി. അവളുടെ പ്രൊഫഷണലിസവും കരിയറിനോടുള്ള അവളുടെ കാഴ്ചപ്പാടും അവനെ പുതിയൊരു ചിന്തയിലേക്ക് നയിച്ചു.

​ഹരിയുടെ സ്വരത്തിൽ ഇപ്പോഴും ആ അസ്വസ്ഥത തങ്ങിനിൽക്കുന്നുണ്ടായിരുന്നു. അവൻ പതിയെ പറഞ്ഞു,

"അച്ചു... ഞാൻ നിന്നെ തടയാൻ പറഞ്ഞതല്ല. പക്ഷേ ആ വീഡിയോയിൽ ഇത്രത്തോളം ഇന്റിമേറ്റ് ആകേണ്ട കാര്യം ഉണ്ടായിരുന്നോ? അത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നു."

​അപ്പുറത്ത് നിന്ന് അച്ചുവിന്റെ നേർത്ത ചിരി കേട്ടു. അവൾ വളരെ ശാന്തമായി മറുപടി നൽകി,

"ഹരി... നിന്നോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞ് പെർമിഷൻ വാങ്ങിയിട്ടല്ലേ ഓരോന്നും ചെയ്തത്? അന്ന് നീ വേണ്ട എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ഒഴിവാക്കാൻ തീരുമാനിച്ചതല്ലേ? പിന്നെ എന്തിനാണ് നീ തന്നെ എന്നോട് അത് ചെയ്തോളാൻ പറഞ്ഞത്? നീ അത് മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ തയ്യാറായതുകൊണ്ടാണ് സമ്മതം തന്നത് എന്നാണ് ഞാൻ കരുതിയത്."

​അവളുടെ ആ

💬 Comments

View all comments