0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.3K

റിയൽ ലൈഫ് ഭർത്താവ്, ഹരി."

​സിദ്ധാർത്ഥ് ഒരു വിജയച്ചിരിയോടെ അച്ചുവിന്റെ ഇടുപ്പിൽ കൈ ചുറ്റി അവളെ തന്നോട് കൂടുതൽ ചേർത്തു നിർത്തി. എന്നിട്ട് അവൻ ക്യാമറയിലേക്ക്  നോക്കി, വളരെ കൂളായി പറഞ്ഞു,

"ഹലോ മച്ചാനെ! സുഖമല്ലേ?"

​ആ നിമിഷം എന്റെ ഉള്ളിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുകയായിരുന്നു. എങ്കിലും, ഞാൻ കടിഞ്ഞാൺ പിടിച്ചു.

അച്ചുവിന്റെ മുന്നിൽ വെച്ച് അസ്വസ്ഥത കാണിച്ച് വീണ്ടും പഴയ വഴക്കുകൾ ഉണ്ടാവരുത് എന്ന് കരുതി ഞാൻ ഒരു കൃത്രിമ ചിരി വരുത്തി.

"ഹലോ സിദ്ധാർത്ഥ്, സുഖമാണ്. നിങ്ങൾക്ക് എങ്ങനെയുണ്ട് ഷൂട്ടിംഗ്?" ഞാൻ സൗഹൃദത്തോടെ തന്നെ ചോദിച്ചു.

​സിദ്ധാർത്ഥ് വല്ലാതെ പുകഴ്ത്താൻ തുടങ്ങി.

"ഇവളെ ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ അച്ചു ശരിക്കും ഭാഗ്യവതിയാണ് ഹരി. നിന്നെപ്പോലെയൊരു ഗ്രേറ്റ് പേഴ്സണെ കിട്ടാൻ അവൾ കൊടുത്ത പുണ്യം! ഈ പ്രൊജക്റ്റ് വിജയിക്കാൻ നിന്റെ സപ്പോർട്ടാണ് ഏറ്റവും വലിയ കാരണം."

​അവൻ പറഞ്ഞ ഓരോ വാക്കുകളും എന്നെ കൂടുതൽ പരിഹസിക്കുന്നത് പോലെ തോന്നി. എന്റെ കൺമുന്നിൽ വെച്ച് എന്റെ ഭാര്യയെ അവൻ ചേർത്തുപിടിച്ചിരിക്കുന്നു, എന്നിട്ട് എന്നോട് നന്ദി പറയുന്നു! ഞങ്ങൾ കുറച്ചുനേരം കൂടെ കുശലം പറഞ്ഞു. അച്ചു അപ്പോഴും സിദ്ധുവിന്റെ നെഞ്ചോട് ചേർന്ന് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ, സംസാരം മടുപ്പായപ്പോൾ ഞാൻ തന്നെ ഫോൺ വെക്കാൻ തീരുമാനിച്ചു.

​"ശരി അച്ചു, സിദ്ധു... നിങ്ങൾ ഷൂട്ടിംഗ് തിരക്കുകൾ നോക്കൂ. എനിക്ക് കുറച്ച് ജോലി കൂടി ബാക്കിയുണ്ട്. പിന്നെ വിളിക്കാം," ഞാൻ പറഞ്ഞു.

​അച്ചു ഒരു കള്ളച്ചിരിയോടെ വിട പറഞ്ഞു. ഫോൺ കട്ട് ആയതും ഞാൻ ബെഡിലേക്ക്

💬 Comments

View all comments