Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]
മാറോട് ഇറുക്കിപ്പിടിക്കുമ്പോൾ ലോകം മുഴുവൻ എന്റെ കൈപ്പിടിയിലായതുപോലെ എനിക്ക് തോന്നി.
ലഗേജുകളെല്ലാം ട്രോളിയിൽ വെച്ച് ഞങ്ങൾ എയർപോർട്ടിന് പുറത്തുള്ള പാർക്കിംഗിലേക്ക് നടന്നു. അവിടെ തിളങ്ങുന്ന ഒരു വെള്ള ഹോണ്ട സിറ്റി കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
അച്ചു ആ വണ്ടിയുടെ അടുത്തേക്കാണ് പോകുന്നത് എന്ന് കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി.
"ഇതാരുടെ കാറാണ് അച്ചു? നീ പുതിയ വണ്ടി വല്ലതും വാങ്ങിയോ?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.
"ഇത് സിദ്ധുവിന്റെ കാറാണ് ഹരി. അവന് ഇന്ന് ഷൂട്ടിംഗിന്റെ തിരക്ക് കാരണം വരാൻ പറ്റിയില്ല. അതുകൊണ്ട് വണ്ടി എനിക്ക് തന്നതാണ്," അവൾ കാർ അൺലോക്ക് ചെയ്തുകൊണ്ട് പറഞ്ഞു.
ഞാൻ വണ്ടിയിലേക്ക് ഒന്ന് നോക്കി. പുറത്ത് നിന്ന് ഉള്ളിലേക്ക് ഒന്നും കാണാൻ പറ്റാത്ത വിധം ഗ്ലാസുകളെല്ലാം കറുത്ത ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ലഗേജുകൾ ഡിക്കിയിൽ വെച്ച് ഞാൻ മുൻസീറ്റിൽ തന്നെ ഇരുന്നു. അച്ചു ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.
എറണാകുളത്തെ തിരക്കേറിയ റോഡിലൂടെ അവൾ വളരെ ആത്മവിശ്വാസത്തോടെ വണ്ടി ഓടിച്ചു. യാത്രയ്ക്കിടയിൽ യുകെയിലെ വിശേഷങ്ങളും ഫ്ലൈറ്റിലെ രസകരമായ അനുഭവങ്ങളും ഞാൻ അവളോട് പങ്കുവെച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണ് റോഡിൽ ട്രാഫിക് പോലീസ് ചെക്കിംഗ് കണ്ടത്. കൈ കാണിച്ചതും അച്ചു വണ്ടി ഒതുക്കി നിർത്തി. പോലീസ് ഓഫീസർ ജനാലയ്ക്കൽ വന്ന് ആർ.സി ബുക്കും ലൈസൻസും ചോദിച്ചു.
"ഹരി, ഒന്ന് ഡാഷ് ബോർഡ് തുറന്ന് ആർ.സി ബുക്ക് എടുക്കാമോ?"
അച്ചു പറഞ്ഞു.
ഞാൻ ഡാഷ് ബോർഡ് തുറന്നപ്പോൾ അതിനുള്ളിൽ കിടന്ന ചില പേപ്പറുകൾക്കിടയിൽ നിന്ന് ആർ.സി ബുക്ക് പുറത്തെടുത്തു. പക്ഷേ, അതിന്റെ കൂടെ താഴെ കിടന്ന ഒരു സാധനം
💬 Comments
View all comments