Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]
കണ്ടപ്പോൾ എന്റെ കണ്ണുകൾ ഒന്ന് ഉടക്കി. ഒരു കോണ്ടം പാക്കറ്റ്! സിദ്ധാർത്ഥിന്റെ വണ്ടിയിൽ ഇത് ഇരിക്കുന്നതിൽ അത്ഭുതമില്ലെങ്കിലും, ഒരു നിമിഷം എന്റെ ഉള്ളിൽ എന്തോ ഒരു സംശയം മിന്നിമറഞ്ഞു.
ഞാൻ വേഗം ആർ.സി ബുക്ക് എടുത്ത് ഡാഷ് ബോർഡ് അടച്ചു.
പോലീസ് പേപ്പറുകളെല്ലാം പരിശോധിച്ച് കുഴപ്പമില്ലെന്ന് കണ്ട് പോകാൻ അനുവാദം നൽകി.
വണ്ടി വീണ്ടും മുന്നോട്ട് എടുത്തപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ആ ആകാംക്ഷയും സംശയവും അടക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വീണ്ടും ഡാഷ് ബോർഡ് തുറന്ന് ആ കോണ്ടം പാക്കറ്റ് കയ്യിലെടുത്തു.
"അച്ചു, ഇതെന്താണ്?"
പാക്കറ്റ് അവൾക്ക് നേരെ ഉയർത്തിക്കാട്ടി ഞാൻ ചോദിച്ചു.
അത് കണ്ടതും അവളുടെ മുഖത്ത് ഒരു ചെറിയ മിന്നലാട്ടം പോലെ അസ്വാഭാവികമായ ഒരു ഭാവം വന്നുപോയതായി എനിക്ക് തോന്നി.
കണ്ണുകൾ ഒരു നിമിഷം വിടർന്നു, പക്ഷേ പെട്ടെന്ന് അവൾ സ്വയം നിയന്ത്രിച്ചു.
"അത്... അത് അവന്റെ ആയിരിക്കും ഹരി. ഓരോരുത്തരുടെ പേഴ്സണൽ കാര്യങ്ങളല്ലേ? അതവിടെത്തന്നെ വെച്ചേക്ക്," യാതൊരു ഭാവഭേദവുമില്ലാതെ റോഡിലേക്ക് നോക്കി അവൾ പറഞ്ഞു.
അവളുടെ ആ മറുപടിയിൽ ഒരുതരം നിസ്സംഗത ഉണ്ടായിരുന്നു. എങ്കിലും എന്റെ മനസ്സ് ആ കോണ്ടം പാക്കറ്റിൽ തന്നെ കുടുങ്ങിക്കിടന്നു. ഞാൻ അത് തിരികെ വെച്ച് സീറ്റിലേക്ക് ചാരിയിരുന്നു.
എറണാകുളത്തെ തിരക്കുകൾക്കിടയിലൂടെ ഞങ്ങളുടെ യാത്ര തുടർന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു,
അല്പസമയത്തെ യാത്രയ്‌ക്ക് ശേഷം ഞങ്ങൾ ഫ്ലാറ്റിലെത്തി. വീഡിയോ കോളുകളിൽ മാത്രം കണ്ടിരുന്ന ആ ഫ്ലാറ്റ് നേരിൽ കണ്ടപ്പോൾ ചെറിയൊരു അമ്പരപ്പ് തോന്നി.
എല്ലാം വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. ഞാൻ ലഗേജുകൾ അകത്തേക്ക് വെച്ചു. പെട്ടെന്ന് ഒരു
💬 Comments
View all comments