0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.6K

പതർച്ചയോടെ പറഞ്ഞു.

അവൻ ഉറക്കെ ഒന്ന് ചിരിച്ചുകൊണ്ട് എൻ്റെ തോളിൽ ഒന്നുകൂടി തട്ടി.

"എടാ... ഞാനാണ് ടോണി! ടോണി വർഗ്ഗീസ്. മറന്നുപോയോടാ ഇത്ര പെട്ടെന്ന്?"

ടോണി വർഗ്ഗീസ്... ആ പേര് കേട്ടിട്ടും എൻ്റെ ഉള്ളിൽ പെട്ടെന്ന് ഒന്നും തെളിഞ്ഞില്ല. എൻ്റെ മുഖത്തെ ആശയക്കുഴപ്പം കണ്ട് അവൻ വീണ്ടും പറഞ്ഞു.

"എടാ, പ്ലസ് ടുവിന് നമ്മൾ ഒരേ ക്ലാസ്സിലായിരുന്നില്ലേ? സെൻ്റ് മേരീസിൽ!"

അപ്പോഴാണ് എൻ്റെ ഓർമ്മയിലേക്ക് ആ പഴയ ക്ലാസ്സ് മുറി തെളിഞ്ഞുവന്നത്. അതെ, ടോണി! അന്ന് അവൻ്റെ രൂപം ഒരല്പം കൂടി മെലിഞ്ഞതായിരുന്നു. ഞാൻ ക്ലാസ്സിലെ മുൻനിരയിൽ ഇരുന്ന് പഠിക്കുന്ന, അധ്യാപകരുടെ പ്രിയപ്പെട്ട കുട്ടിയായിരുന്നപ്പോൾ, ടോണി ക്ലാസ്സിൻ്റെ ഏറ്റവും പിന്നിലെ ബെഞ്ചിലായിരുന്നു ഇരുന്നിരുന്നത്.

പഠനത്തേക്കാൾ കൂടുതൽ കളിയും തമാശയുമായി നടന്ന ആ ബാക്ക് ബെഞ്ചേഴ്സ് ഗ്രൂപ്പിലെ പ്രധാനി. ഞങ്ങൾ തമ്മിൽ അന്ന് വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ഒരേ ക്ലാസ്സുകാർ എന്നതിനപ്പുറം വലിയൊരു ആത്മബന്ധം ഇല്ലാത്തതുകൊണ്ടാകാം എൻ്റെ ഓർമ്മയിൽ നിന്നും അവൻ്റെ മുഖം ഇത്ര പെട്ടെന്ന് മാഞ്ഞുപോയത്.

"ഓ... ടോണി! ഇപ്പോൾ ഓർമ്മ വന്നു. നീ ആകെ മാറിപ്പോയല്ലോടാ," ഞാൻ അവനോട് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു.

"പിന്നല്ലാതെ! പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞില്ലേ? നീ ഇപ്പോഴും ആ പഴയ പാവം ഹരി തന്നെയാണല്ലോ. Uk യിൽ ആയിരുന്നെന്നു കേട്ടിരുന്നു,"

അവൻ ആവേശത്തോടെ ചോദിച്ചു.

ഞങ്ങൾ കുറെ നേരം അവിടെ നിന്ന് പഴയ കാര്യങ്ങൾ പങ്കുവെച്ചു. അവൻ്റെ വിശേഷങ്ങളും എൻ്റെ ലണ്ടൻ ജീവിതവും ഒക്കെ ചുരുക്കത്തിൽ പറഞ്ഞു. അവൻ്റെ തമാശ കലർന്ന സംസാരം കേട്ടപ്പോൾ പഴയ ആ ബാക്ക് ബെഞ്ചുകാരൻ്റെ പ്രകൃതം

💬 Comments

View all comments