Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ഇലക്ട്രോണിക് ഉപകരണങ്ങൾ അവൻ പുറത്തെടുത്തു.
അതുകണ്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.
കൈവെള്ളയിൽ ഒതുങ്ങുന്ന അത്രയും വലിപ്പമുള്ള അഞ്ചോ ആറോ ചെറിയ ക്യാമറകൾ! അതിനൊപ്പം തന്നെ കാന്തം ഘടിപ്പിച്ച കുഞ്ഞൻ മൈക്കുകളും.
പുറമെ നിന്ന് നോക്കിയാൽ ഒരു ബട്ടണിന്റെ അത്രയും വലിപ്പമേ അവയ്ക്കുള്ളൂ.
"ഇതാണ് ഞാൻ പറഞ്ഞ ആ ഐറ്റം,"
ടോണി അഭിമാനത്തോടെ ഓരോന്നായി എടുത്തു കാണിച്ചു.
"ഇത് കണ്ടുപിടിച്ചതും അസംബിൾ ചെയ്തതും ഒക്കെ ഞാൻ തന്നെയാണ്. ഇതിന്റെ പ്രത്യേകത എന്താണെന്നറിയാമോ? ഇത് ആരും കാണാതെ എവിടെയും ഒളിപ്പിച്ചു വെക്കാൻ പറ്റും. സൈസ് ചെറുതാണെങ്കിലും ഇതിന്റെ വീഡിയോ ക്വാളിറ്റി 2K ലെവലിലാണ്. 4x സൂമിംഗ് കപ്പാസിറ്റിയുണ്ട്. ഇതിന്റെ മൈക്കും അസാധ്യമാണ്, ദൂരെ പതുക്കെ സംസാരിക്കുന്നത് പോലും ഇതിൽ വ്യക്തമായി കേൾക്കാം. ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാൽ, നിന്റെ മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ലോകത്തിന്റെ ഏത് കോണിലിരുന്നും ലൈവ് ആയി ഇതിലെ ദൃശ്യങ്ങൾ കാണാം."
"ഇതൊക്കെ നീ തനിയെ ഉണ്ടാക്കിയതാണോ ടോണി?" ഞാൻ ആ ചെറിയ ക്യാമറ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.
"അതെടാ, ഐടി ഫീൽഡിലെ എന്റെ അറിവ് വെച്ച് ഞാൻ തന്നെ ഡിസൈൻ ചെയ്തതാ."
"ഇതൊരുതരം ഒളിക്യാമറയല്ലേ ടോണി? നീ എന്ത് ഉദ്ദേശിച്ചാണ് ഇതൊക്കെ നിർമ്മിച്ചത്?"
എനിക്ക് അല്പം സംശയം തോന്നി.
ടോണിയുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി. അവൻ പതുക്കെ പറഞ്ഞു
, "ഇത് വെച്ചാണ് ഹരി ഞാൻ എന്റെ ഭാര്യയുടെ അവിഹിതം പൊക്കിയത്. എനിക്ക് അവളെ നേരത്തെ സംശയമുണ്ടായിരുന്നു. പക്ഷേ തെളിവില്ലാതെ ഒന്നും പറയാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കി
💬 Comments
View all comments