0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.6K

വീട്ടിൽ പലയിടത്തായി ഒളിപ്പിച്ചു വെച്ചത്. എല്ലാം ലൈവ് ആയി എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ എനിക്ക് പിന്നെ സംശയമുണ്ടായില്ല."

ആ പഴയ മുറിവ് വീണ്ടും മാന്തണ്ട എന്ന് കരുതി ഞാൻ ആ വിഷയത്തെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. ക്യാമറകളുടെ ആ ചെറിയ രൂപവും അവയുടെ കഴിവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

"എന്താടാ ഹരി... നിനക്ക് ഇത് വേണോ?" ടോണി ചോദിച്ചു.

"ഞാനിത് കൊണ്ട് എന്ത് ചെയ്യാനാ ടോണി? എന്റെ വീട്ടിൽ ഇതിന്റെ ആവശ്യമില്ലല്ലോ,"

ഞാൻ നിസ്സാരമായി പറഞ്ഞു.

"എടാ, ഭാര്യ അറിയാതെ വെച്ചാലല്ലേ ഇത് ഒളിക്യാമറയാവൂ. അവളോട് പറഞ്ഞിട്ട് വെച്ചോ, വീടിനൊരു സെക്യൂരിറ്റി ആയല്ലോ. ഇന്നത്തെ കാലത്ത് ഇതൊക്കെ നല്ലതാ,"

അവൻ എന്നെ നിർബന്ധിച്ചു.

എന്റെ മനസ്സിൽ അപ്പോൾ അച്ചുവിന്റെ സ്റ്റുഡിയോയിലെ നൃത്തവും ഇന്നലത്തെ പോലീസ് കേസും ഒക്കെ ഒരു നിമിഷം മിന്നിമറഞ്ഞു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. അച്ചു ഇവിടെ ഒറ്റയ്ക്കാണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണോ എന്നൊരു ചിന്ത എന്റെ ഉള്ളിൽ ലേശമായി ഉദിച്ചു.

"ഇതിന് എന്തു വില വരും ടോണി?" ഞാൻ പതുക്കെ ചോദിച്ചു.

"ഇത് നിർമ്മിക്കാൻ എനിക്ക് നല്ലൊരു തുക ചിലവായതാണ് ഹരി. പക്ഷേ നീയിത് വില കൊടുത്ത് വാങ്ങണ്ട, വെറുതെ എടുത്തോ. എനിക്കിത് ഇവിടെ ഇരിക്കുന്നത് കാണുമ്പോൾ എന്റെ പഴയ കാര്യങ്ങളാണ് ഓർമ്മ വരുന്നത്. അത് എനിക്ക് സഹിക്കാൻ കഴിയില്ല. നിന്റെ കയ്യിൽ ഇരുന്നോട്ടെ,"

അവൻ നിർബന്ധപൂർവ്വം ആ പെട്ടി എനിക്ക് നൽകി.

വേണ്ടെന്ന് പറയാൻ തുനിഞ്ഞെങ്കിലും ടോണിയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ആ പെട്ടി വാങ്ങി. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാനത്

💬 Comments

View all comments