Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ശരിയാക്കി അവർ എന്നെ സൂക്ഷിച്ചു നോക്കി. അടുത്ത നിമിഷം ആ കണ്ണുകളിൽ അത്ഭുതവും സന്തോഷവും നിറഞ്ഞു.
"ഹരിയോ... എന്റെ കുട്ടിയോ!" അവരുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.
"ചേട്ടാ... ഇങ്ങോട്ട് വന്നേ... ദാ നമ്മുടെ ഹരി വന്നിരിക്കുന്നു!"
അമ്മായി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
അകത്തുനിന്ന് അമ്മാവൻ ധൃതിയിൽ ഇറങ്ങിവന്നു. പഴയതിലും അല്പം കൂടി മെലിഞ്ഞ്, കയ്യിൽ ഒരു വടിയും കുത്തിയാണ് അദ്ദേഹം വരുന്നത്. എന്നെ കണ്ടതും ആ വടി വശത്തേക്ക് മാറ്റി വെച്ച് അദ്ദേഹം എന്റെ അടുത്തേക്ക് ഓടിവന്നു. ഒന്നും മിണ്ടാതെ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു..
കുറച്ചു സമയം ആരും ഒന്നും സംസാരിച്ചില്ല. സന്തോഷം കൊണ്ട് എല്ലാവരുടെയും നാവുകൾ അടഞ്ഞുപോയിരുന്നു. ഒടുവിൽ അമ്മാവൻ എന്നെ അടർത്തി മാറ്റി എന്റെ തോളിൽ തട്ടി.
"എത്ര കാലമായിടാ നിന്നെ കണ്ടിട്ട്... നീ വല്ലാതെ മാറിപ്പോയല്ലോടാ ഹരി."
പെട്ടെന്നാണ് കൂടെ നിൽക്കുന്ന ടോണിയെ ഞാൻ ശ്രദ്ധിച്ചത്. അവൻ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയാണ്.
"ഇത് എന്റെ കൂട്ടുകാരനാ അമ്മാവാ... ടോണി. കൊച്ചിയിൽ നിന്ന് ഇങ്ങോട്ട് വരുമ്പോൾ കൂടെ വന്നതാണ്,"
ഞാൻ അവനെ പരിചയപ്പെടുത്തി.
അമ്മാവനും അമ്മായിയും അവനെ സ്നേഹത്തോടെ സ്വീകരിച്ചു. ഞങ്ങൾ എല്ലാവരും കൂടി വരാന്തയിലെ ആ പഴയ ചാരുകസേരകളിൽ ഇരുന്നു. അമ്മായി വേഗം അകത്തുപോയി ചായയും പലഹാരങ്ങളുമായി വന്നു. ഇടയ്ക്ക് ലണ്ടനിലെ കാര്യങ്ങളും കൊച്ചിയിലെ വിശേഷങ്ങളും ഒക്കെ ഞങ്ങൾ പങ്കുവെച്ചു. ടോണിക്ക് പഴയ കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലാത്തതുകൊണ്ട് അവൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും ആ അന്തരീക്ഷം അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ടോണി
💬 Comments
View all comments