0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

ബെഡിലേക്ക് മലർന്നു കിടന്നു. തറവാട്ടിലെ ആ കുളിർമയുള്ള കാറ്റും മുല്ലപ്പൂമണവും എന്നെ പെട്ടെന്ന് തന്നെ ആഴത്തിലുള്ള ഒരു മയക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല. പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് കനമുള്ള എന്തോ ഒന്ന് ആഞ്ഞുവീഴുന്നത് അറിഞ്ഞാണ് ഞാൻ ഞെട്ടി ഉണർന്നത്. ഒപ്പം ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള അലർച്ചയും!

"അയ്യോ... ആരാ ഇത്!"

ഞാൻ പരിഭ്രമത്തോടെ കണ്ണുതുറന്ന് എഴുന്നേറ്റിരുന്നു. എന്റെ മുന്നിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഒരു പെണ്ണ്. അവളെ കണ്ടതും ഞാൻ ഒരു നിമിഷം സ്റ്റക്ക് ആയിപ്പോയി. ശരിക്കും ഒരു കാവ്യാ മാധവൻ ലുക്ക്! നല്ല പച്ച പട്ടുസാരിയും അതിനിണങ്ങുന്ന ബ്ലൗസും. ആവശ്യത്തിന് തടിയുള്ള മാദക ശരീരം. വിടർന്ന ഉണ്ടക്കണ്ണുകളിൽ ദേഷ്യം കനലായി തിളങ്ങുന്നുണ്ട്. നെറ്റിയിൽ ഒരു ചന്ദനക്കുറിയും മുടിയിൽ  മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. ആ മുറിയിലാകെ പരന്ന ആ സുഗന്ധം ഇവളുടേതായിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

അവൾ ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.

"ആരാടോ താൻ? എന്റെ മുറിയിൽ കടന്നു കയറി എന്റെ ബെഡിൽ കിടക്കാൻ തന്നോട് ആരാടാ പറഞ്ഞത്? ഇറങ്ങിപ്പോടാ പുറത്ത്!"

അവളുടെ ആ വിളി കേട്ടപ്പോൾ എനിക്കും കുറച്ചു ദേഷ്യം വന്നു. സ്വബോധം വീണ്ടെടുത്ത് ഞാൻ അവളെ ഒന്ന് അടിമുടി നോക്കി.

"നീ ഏതാടി ഉണ്ടക്കണ്ണി? നിന്റെ ബെഡോ? ഇത് എന്റെ മുറിയാ. പിന്നെ, എന്റെ ദേഹത്തേക്ക് എന്തോ ഒരു പാറ വന്ന് വീണത് പോലാണല്ലോ നീ വന്ന് വീണത്. എന്റെ നെഞ്ച് തകർന്നു പോയേനെ!"

അതുകേട്ടപ്പോൾ അവൾക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.

"എന്ത്... ഉണ്ടക്കണ്ണിയെന്നോ? പാറയെന്നോ?

💬 Comments

View all comments