0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

താൻ ഏതാടാ തെണ്ടി? കണ്ടാ മാന്യമായ  ലുക്ക് ഉണ്ടെന്നേയുള്ളൂ, വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്കാണല്ലോ. മര്യാദയ്ക്ക് എഴുന്നേറ്റ് പുറത്തു പോയില്ലെങ്കിൽ ഞാൻ അച്ഛനെ വിളിക്കും!"

"അച്ഛനെ വിളിക്കുമല്ലേ? നീ വിളിക്ക്... രാഘവൻ അമ്മാവൻ എനിക്ക് അമ്മാവനാ. ഈ വീട് എന്റെ തറവാടാ. നീ എവിടുന്ന് വന്നതാടി?" ഞാൻ വിട്ടുകൊടുക്കാതെ ചോദിച്ചു.

"ഓ... അമ്മാവനൊ? ഏതമ്മാവൻ ഏത് തറവാട്? ഈ ബെഡ് ഷീറ്റ്ൽ കിടന്ന് താൻ അത് ചീത്തയാക്കി. തന്റെ ഈ മുഷിഞ്ഞ ഡ്രസ്സുമായി ഇതിൽ കിടക്കാൻ നാണമില്ലേടോ?"

അവൾ ബെഡ് ഷീറ്റിലേക്ക് നോക്കി വല്ലാതെ പരിതപിച്ചു.

"എന്റെ ഡ്രസ്സ് മുഷിഞ്ഞതാണോ? ഇത് ബ്രാൻഡഡ് സാധനമാടി. നിനക്ക് ഇതൊന്നും കണ്ടാൽ മനസ്സിലാവില്ല. വന്ന് വീണത് എന്റെ മേത്താണെന്ന് ഓർക്കണം. ഇപ്പോഴും എന്റെ നെഞ്ച് വേദനിക്കുന്നുണ്ട്," ഞാൻ ഒന്ന് അമർത്തി തടവിക്കൊണ്ട് പറഞ്ഞു.

"പിന്നെ... ഒരു വലിയ ആന വന്ന് വീണതല്ലേ? തന്റെ മേത്ത് വീണത് എന്റെ ഭാഗ്യക്കേട്. ഇന്ന് നേരം വെളുത്തപ്പോൾത്തന്നെ ഏതോ മൂശേട്ട മുഖം കാണേണ്ടി വന്നല്ലോ ഭഗവതി!" അവൾ തലയ്ക്ക് കൈവെച്ച് പിറുപിറുത്തു.

ഞങ്ങൾ അവിടെ നിന്ന് പരസ്പരം വിറളിയെടുത്ത് വഴക്കിട്ടുകൊണ്ടിരുന്നു. അവൾക്ക് എന്നെയും എനിക്ക് അവളെയും മനസ്സിലായിട്ടില്ല.

വീറോടെ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോഴും, ഉള്ളിന്റെയുള്ളിൽ ആ 'ഉണ്ടക്കണ്ണി'യുടെ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചുണ്ടുകളും കണ്ണുകളും ദേഷ്യം കൊണ്ട് വിറയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു. ഒടുവിൽ ഞങ്ങളുടെ ബഹളം കേട്ട് അമ്മായി അങ്ങോട്ടേക്ക് ഓടി വരുന്നത് ഞാൻ കണ്ടു.

ഞങ്ങളുടെ ബഹളം കേട്ട് അമ്മായി ശോഭ വരാന്തയിൽ

💬 Comments

View all comments