0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

നിന്ന് ഓടി മുറിയിലേക്ക് വന്നു. ആകെ പരിഭ്രമിച്ചാണ് അമ്മായി അകത്തേക്ക് കയറിയത്.

"എന്താടി... എന്താ ഇവിടെ ഒരു ബഹളം? എന്തിനാ നീ ഇങ്ങനെ കിടന്ന് ഒച്ചവെക്കുന്നത്?"

അമ്മായി അവളെ നോക്കി ശാസനയോടെ ചോദിച്ചു.

അവൾ ഉടനെ അമ്മായിയുടെ അരികിലേക്ക് നീങ്ങി നിന്ന് എന്നെ വിരൽ ചൂണ്ടി പരാതി പറയാൻ തുടങ്ങി.

"അമ്മേ... ഏതാ ഈ മനുഷ്യൻ? എന്റെ മുറിയിൽ വന്ന് എന്റെ ബെഡിൽ കേറി കിടക്കുന്നു. പോരാത്തതിന് എന്നെ നോക്കി ഉണ്ടക്കണ്ണിയെന്നും പാറയെന്നുമൊക്കെ വിളിക്കുന്നു! കണ്ടാൽ വലിയ മാന്യനാണെന്ന് തോന്നും, പക്ഷെ വർത്തമാനം കേട്ടാൽ സഹിക്കില്ല. ഇയാളോട് ഇവിടുന്ന് ഇറങ്ങിപ്പോകാൻ പറ അമ്മേ!"

അവൾ അമ്മായിയെ 'അമ്മേ' എന്ന് വിളിക്കുന്നത് കേട്ടതും എന്റെ ഉള്ളിലൊരു മിന്നൽ പിണർ പാഞ്ഞുപോയി. ഞാൻ ആകെ അന്തംവിട്ടുപോയി. അമ്മായിയുടെ മകൾ... അപ്പോൾ ഇത് വേണിയാണ്! പണ്ട് എനിക്ക് വേണ്ടി ആലോചിച്ച, പിന്നീട് ഒളിച്ചോടിപ്പോയ അതേ വേണി. പഴയ ആ മെലിഞ്ഞ പെൺകുട്ടിയിൽ നിന്നും ഇത്രയും സുന്ദരിയായ ഒരു യുവതിയിലേക്കുള്ള അവളുടെ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അമ്മായി എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു,

"അതിനെന്താടി... അവൻ ദൂരെ നിന്ന് വന്നതല്ലേ, നല്ല ക്ഷീണം കാണും. അതുകൊണ്ടാ ഇവിടെ കിടന്നത്. നീ എന്തിനാ ഇങ്ങനെ വഴക്കിടുന്നത്?"

അവൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

"അതിന് ഇയാളാരാ എന്റെ ബെഡിൽ കിടക്കാൻ? എന്റെ കെട്ടിയോനാണോ ഇത്ര അധികാരം കാണിക്കാൻ?" അവൾ ദേഷ്യത്തോടെ ചോദിച്ചു.

അതുകേട്ടതും അമ്മായിയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം വന്നു. അവർ ഒന്ന് നിശ്വസിച്ചിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

"ആഹ് നിനക്ക്

💬 Comments

View all comments