0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]

Author : Gilli Bala Read All Parts 15.7K

പണ്ട് ആ ബുദ്ധിമോശം തോന്നാതിരുന്നെങ്കിൽ നിന്റെ കെട്ടിയോൻ ആയേനെ ."

അമ്മായിയുടെ ആ മറുപടി കേട്ട് അവൾ തരിച്ചുനിന്നുപോയി.

"അമ്മ... അമ്മ ഈ എന്ത് തേങ്ങയാ ഈ പറയുന്നത്? ആരാ ഇയാൾ?"

അമ്മായി എന്റെ അരികിലേക്ക് വന്ന് എന്റെ തോളിൽ കൈവെച്ചു.

"എടി... ഇത് ഹരിയാണ്. നിന്റെ ഹരിയേട്ടൻ.  ഇന്ന് രാവിലെ എത്തിയതാ."

ആ പേര് കേട്ടതും അവളുടെ മുഖത്തെ ദേഷ്യം നിമിഷനേരം കൊണ്ട് മാഞ്ഞുപോയി. പകരം അവിടെ വല്ലാത്തൊരു ആശ്ചര്യം വിരിഞ്ഞു. അവളുടെ ഉണ്ടക്കണ്ണുകൾ കൂടുതൽ വിടർന്നു. ഒരുതരം ഞെട്ടലോടെ അവൾ എന്നെത്തന്നെ നോക്കി നിന്നു. കൈവിട്ടുപോയ എന്തോ ഒന്ന് തിരികെ കിട്ടിയതുപോലെയോ, അല്ലെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളെ മുന്നിൽ കണ്ടതുപോലെയോ ഉള്ള ഒരു ഭാവം.

ഞാനും ആകെ തളർന്നുപോയിരുന്നു. പണ്ട് ഒളിച്ചോടിപ്പോയവൾ തിരിച്ചുവന്നോ? അതോ അവൾ ഇവിടെത്തന്നെ ഉണ്ടോ? എന്റെ മനസ്സിൽ ചോദ്യങ്ങൾ നൂറായിരം ഉയർന്നു.

"ശരി... നിങ്ങൾ പഴയ വിശേഷങ്ങളൊക്കെ പറഞ്ഞ് ഇവിടെ ഇരിക്ക്. എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട്,"

എന്നും പറഞ്ഞ് അമ്മായി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

മുറിയിൽ പെട്ടെന്ന് ഒരു നിശബ്ദത തളംകെട്ടി നിന്നു. ജനാലയിലൂടെ വരുന്ന കാറ്റിൽ അവളുടെ മുടിയിലെ മുല്ലപ്പൂമണം മുറിയിലാകെ നിറഞ്ഞു. അവൾ തല താഴ്ത്തി നിൽക്കുകയാണ്. കുറച്ചു മുൻപ് എന്നോട് വഴക്കിട്ട ആ വീറൊന്നും ഇപ്പോൾ അവളിലില്ല. ഞാനും എന്ത് പറയണമെന്നറിയാതെ കട്ടിലിൽത്തന്നെ ഇരുന്നു. വർഷങ്ങൾക്ക് മുൻപ് മുറിഞ്ഞുപോയ ആ ബന്ധത്തിന്റെ നൂലുകൾ വീണ്ടും കൂട്ടിച്ചേർക്കപ്പെടുന്നതുപോലെ എനിക്ക് തോന്നി.

ആ നിശബ്ദതയിൽ ഞങ്ങളുടെ ശ്വാസതാളം പോലും മുറിയിൽ വ്യക്തമായി കേൾക്കാമായിരുന്നു. അവൾ പതിയെ

💬 Comments

View all comments