Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
നോക്കി നിന്നു.
"അതൊക്കെ... അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ഹരിയേട്ടാ....,"
"എന്താടി എന്ത് പറ്റി...."
ഞാൻ ചോദിച്ചു...
"ഏയ്....
ഒന്നുമില്ല... വന്ന് കേറിയല്ലേ ഉള്ളു... വിശേഷങ്ങളൊക്കെ ഏട്ടനെ പതിയെ പറഞ്ഞു തന്നോളാം... "
അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.
അവളുടെ മുഖത്തെ ആ മാറ്റം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്ന് എനിക്ക് തോന്നി. പഴയ ആ ഒളിച്ചോട്ടവും തുടർന്നുള്ള ജീവിതവും അത്ര സുഖകരമായിരുന്നില്ലെന്ന് അവളുടെ ആ നോട്ടം വിളിച്ചുപറയുന്നുണ്ടായിരുന്നു.
എങ്കിലും ഞാൻ കൂടുതൽ ചോദിച്ച് അവളെ വിഷമിപ്പിക്കാൻ നിന്നില്ല. ഞങ്ങൾ പഴയ സ്കൂൾ വിശേഷങ്ങളും നാട്ടിലെ മാറ്റങ്ങളും ഒക്കെ പറഞ്ഞ് കുറെ നേരം അവിടെയിരുന്നു.
പഴയ ആ ഉണ്ടക്കണ്ണി വീണ്ടും എന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി.
പിന്നീട് അമ്മായി വിളിച്ചപ്പോൾ ഞങ്ങൾ ഒന്നിച്ച് ഊണ് കഴിക്കാൻ പോയി. അമ്മാവൻ രാഘവനും ഞങ്ങളോടൊപ്പം കൂടി. അമ്മായി വെച്ചുണ്ടാക്കിയ നല്ല നാടൻ ചോറും കറികളും വയറു നിറയെ കഴിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും തൃപ്തിയോടെ ഒരു ആഹാരം കഴിക്കുന്നത്.
ഭക്ഷണം കഴിഞ്ഞ് തളർച്ചയോടെ ഞാൻ ഉമ്മറത്തെ ആ പഴയ ചാരുകസേരയിൽ വന്നിരുന്നു. പുറത്ത് കരിമ്പനകളെ തലോടി വരുന്ന തണുത്ത കാറ്റ്. മനസ്സാകെ ഒന്ന് തണുത്തു നിൽക്കുമ്പോഴാണ് അവിടേക്ക് വേണി വന്നത്.
അവൾ സാരിയൊക്കെ മാറി ഒരു വയലറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ചിരുന്നു. മുടി പിന്നിലേക്ക് ഒതുക്കിക്കെട്ടി, മുഖത്ത് ചെറിയൊരു പൗഡറിട്ടപ്പോൾ അവൾക്ക് പ്രത്യേകമൊരു ശാലീനതയുണ്ട്.
"എന്താ ഹരിയേട്ടാ... ഇങ്ങനെ ഇരുന്നാൽ മതിയോ? വാ... നാടൊക്കെ ഒന്ന് ചുറ്റികാണണ്ടേ...? കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്
💬 Comments
View all comments