Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 6 [ഗില്ലി ബാല]
ഇവിടെ,"
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"എനിക്ക് വയ്യാ...
വയറൊക്കെ നിറഞ്ഞു പൊട്ടാറായി…
ഈ കാറ്റേറ്റു ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം,"
ഞാൻ തമാശയായി പറഞ്ഞു.
"അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഹരിയേട്ടൻ ഇപ്പോഴത്തെ നമ്മുടെ പാടവും തോടും ഒന്നും കണ്ടിട്ടില്ലല്ലോ….
വേഗം എഴുന്നേറ്റേ,"
അവൾ നിർബന്ധിച്ചു.
അവളുടെ ആ സ്നേഹപൂർണ്ണമായ നിർബന്ധത്തിന് വഴങ്ങാതെ എനിക്ക് വയ്യായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അവൾക്കൊപ്പം മുറ്റത്തേക്ക് ഇറങ്ങി. അച്ചുവിനെക്കുറിച്ചുള്ള ചിന്തകൾ ഒരു നിമിഷം എന്റെ മനസ്സിൽ വന്നുപോയെങ്കിലും, വേണിയുടെ കൂടെയുള്ള ആ നടത്തം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ എനിക്ക് തോന്നി. പാലക്കാടൻ വെയിലിലും കാറ്റിലും ഞങ്ങളാ ഇടവഴിയിലൂടെ നടന്നു തുടങ്ങി.
ഇടയ്ക്ക് അവൾ എന്നെ നോക്കി ചിരിക്കുകയും നാട്ടിലെ ഓരോ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ പഴയ തറവാടിന്റെ പടികടന്നു പുറത്തേക്ക് പോകുമ്പോൾ, എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
പാലക്കാടൻ കാറ്റ് കരിമ്പനപ്പട്ടകളിൽ തട്ടി സങ്കടം പറയുന്നതുപോലെ ഒരു ശബ്ദം ചുറ്റുമുണ്ടായിരുന്നു. ഞാനും വേണിയും ആ പഴയ ഇടവഴിയിലൂടെ പതുക്കെ നടന്നു. പാടവരമ്പത്തെ ചെളിയിൽ കാൽ വഴുതാതെ അവൾ എന്റെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു.
പണ്ട് കണ്ട പാടങ്ങളല്ല ഇപ്പോൾ, പലയിടത്തും വലിയ കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്നു. എങ്കിലും ആ തോടും അതിലെ തെളിനീരും പഴയതുപോലെ തന്നെ ഒഴുകുന്നുണ്ട്.
കവലയിൽ എത്തിയപ്പോൾ പലരും എന്നെ തിരിച്ചറിയാതെ നോക്കുന്നുണ്ടായിരുന്നു. പഴയ ചായക്കടക്കാരൻ നാണുവേട്ടൻ മാത്രം എന്നെ നോക്കി ഒന്ന് ചിരിച്ചു.
നാടൊക്കെ ഒരുവട്ടം ചുറ്റിക്കറങ്ങി
💬 Comments
View all comments