Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]
പതുക്കെ കുണുങ്ങിക്കൊണ്ട് അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.
"പോടാ അവിടുന്ന്... ഗൗരിയും സൽമാനും അവിടെയുണ്ട്, അവർ കാണും."
"അവർ കണ്ടോട്ടെ... അവർക്കറിയാമല്ലോ നമ്മൾ തമ്മിലുള്ള ആ ട്യൂണിങ്,"
സിദ്ധാർത്ഥ് വിടാൻ ഭാവമില്ലായിരുന്നു. അവൻ അവളുടെ പുറകിൽ ചേർന്നുനിന്ന് സിങ്കിലെ പാത്രങ്ങൾ കഴുകാൻ അവളെ സഹായിച്ചു. അവന്റെ കൈകൾ അച്ചുവിന്റെ കൈകൾക്ക് മുകളിലൂടെ വെള്ളത്തിനടിയിൽ ഇഴഞ്ഞുനീങ്ങി. ഇടയ്ക്കിടെ അവൻ തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിന്റെ വശങ്ങളിൽ അമർത്തി ചുംബിച്ചു കൊണ്ടിരുന്നു.
"ഹരിയുടെ കാര്യമോർക്കുമ്പോഴാ എനിക്ക് സങ്കടം,"
സിദ്ധാർത്ഥ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇത്രയും ഹോട്ട് ആയ ഒരു വൈഫിനെ വീട്ടിലിരുത്തി അവൻ എങ്ങനെയാടാ ഇങ്ങനെ പോയി നിൽക്കുന്നത്?"
അച്ചു ഒന്ന് ദീർഘശ്വാസം വിട്ടു.
"അവന് പാവമാടാ... വിശ്വസിച്ചു പോയി. നീ അത് വെറുതെ ഓർമ്മിപ്പിക്കല്ലേ."
അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.
അടുക്കളയിലെ വെളിച്ചത്തിൽ അവരുടെ ആ നിഴലുകൾ ഒന്നായി മാറുന്നത് ടിവി സ്ക്രീനിലൂടെ ഞാൻ കണ്ടു. സിദ്ധാർത്ഥ് അവളുടെ കഴുത്തിൽ ചുംബിക്കുമ്പോൾ അച്ചുവിന്റെ കൈകളിൽ നിന്ന് സോപ്പുവെള്ളം വഴുതിപ്പോകുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ പാതി അടയുന്നതും, അവൾ അവനിലേക്ക് ചാഞ്ഞു നിൽക്കുന്നതും കണ്ടപ്പോൾ എന്റെ നെഞ്ചിൽ ഒരായിരം സൂചികൾ തറച്ചതുപോലെ എനിക്ക് തോന്നി.
വിശ്വാസത്തിന്റെ അവസാനത്തെ തരിപോലും അവിടെ എരിഞ്ഞുതീരുകയായിരുന്നു.
അടുക്കളയിലെ ആ ചെറിയ ഇടത്തിൽ അവർ നടത്തുന്ന ആ പ്രണയചലനങ്ങൾ ഒരു ഭർത്താവിനും കണ്ടുനിൽക്കാൻ ആവുന്നതിലും അപ്പുറമായിരുന്നു.
എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, പക്ഷേ സ്ക്രീനിലെ ആ കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
അച്ചു... നീ എന്നെ ഇത്രയേറെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് ഈ ചതി മറച്ചുപിടിക്കാനായിരുന്നോ? എന്റെ ഓരോ
💬 Comments
View all comments