0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല]

Author : Gilli Bala Read All Parts 26.8K

ഇടയിൽ അതിനൊക്കെ എവിടെയാ സമയം? സ്റ്റുഡിയോയും വീടും പിന്നെ ഈ ക്ഷീണവും... അതല്ലാതെ മറ്റൊന്നും ഉണ്ടായില്ല."

അവൾ പച്ചക്കറി അരിയുന്നതിനിടയിൽ എത്ര ലാഘവത്തോടെയാണ് നുണ പറയുന്നതെന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. വേസ്റ്റ് ബിന്നിലെ ആ ബിയർ കുപ്പികളും ബെഡ് ഷീറ്റിലെ ആ മണവും അവളുടെ ഈ വാക്കുകളെ പരിഹസിക്കുന്നതുപോലെ എനിക്ക് തോന്നി. എങ്കിലും ഞാൻ ഒന്നും തിരുത്താൻ പോയില്ല.

"അച്ചു... എനിക്ക് മറ്റന്നാൾ ഒരിക്കൽ കൂടി നാട്ടിലേക്ക് ഒന്ന് പോകേണ്ടി വരും,"

ഞാൻ പതുക്കെ പറഞ്ഞു. ഞാൻ ഇവിടെയുണ്ടെങ്കിൽ അവൾ ജാഗരൂകയായിരിക്കും, എനിക്ക് സത്യങ്ങൾ പിടിക്കാൻ കഴിയില്ലെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

അതുകേട്ടതും അവൾ നെറ്റി ചുളിച്ചു തിരിഞ്ഞു നോക്കി.

"ഇന്ന് വന്നല്ലേ ഉള്ളൂ! അപ്പോഴേക്കും ഇത് എങ്ങോട്ടാ വീണ്ടും? എന്താ ഹരി നിനക്ക് പറ്റിയത്?"

"അതല്ലടി... നാട്ടിൽ ചെറിയ രീതിയിൽ എന്തെങ്കിലും ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ച് എനിക്ക് ചില പ്ലാനുകളുണ്ട്. എത്ര കാലമാണെന്ന് വെച്ചാ നമ്മൾ ഇങ്ങനെ യു.കെയിൽ ജീവിക്കുക? ഇവിടെ സെറ്റിൽ ആകുന്നതിനെക്കുറിച്ച് എനിക്ക് ഗൗരവമായി ആലോചിക്കണം."

അവൾ കുറച്ചു നേരം എന്നെ സൂക്ഷിച്ചു നോക്കി. പിന്നെ പതുക്കെ പറഞ്ഞു,

"ശരി... പോയിട്ട് വാ. പക്ഷേ ആറു ദിവസം കഴിഞ്ഞാൽ നീ ഇവിടെ ഉണ്ടാവണം. അത് നിർബന്ധമാ."

"അതെന്താ ആറു ദിവസം കഴിഞ്ഞ്?" ഞാൻ സംശയത്തോടെ ചോദിച്ചു.

അവൾ കയ്യിലിരുന്ന കത്തി താഴെ വെച്ച് ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.

"ഹരി! നിനക്ക് ശരിക്കും ഓർമ്മയില്ലേ? ആറു ദിവസം കഴിഞ്ഞാൽ എന്റെ ബർത്ത്ഡേ ആണ്. സ്വന്തം ഭാര്യയുടെ പിറന്നാൾ പോലും മറന്നുപോകാൻ

💬 Comments

View all comments