0%

Chapter Title : ഭീവി മനസിൽ 17 [നാസിം]

Author : Kambikathakal Read All Parts 3.2K

ആലോചിക്കുന്നെ.... വേണ്ട അവൾ വെറുത്തു എന്നെ അതോണ്ടല്ലേ ഇങ്ങനെ എല്ലാം കാണാൻ ഇടയായെ.

വീട്ടിലേക്കു പോകാം ഇനിയും ഇവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകും....

ഞാൻ ബെഞ്ചിൽ നിന്നും എണീറ്റതും ഫസ്റ്റ് ബെൽ അടിച്ചു..

ശോ ഇനി എന്ത്‌ ചെയ്യും എല്ലാവരുടെയും പരിഹാസ രൂപമായി ഞാൻ ഇവിടെ ഇരിക്കണം അല്ലോ...

ബെല്ലടിച്ചപ്പോൾ അഞ്ജു ....

"അരുണേട്ടാ... അപ്പൊ ശെരി പിന്നേ കാണാട്ടോ ക്ലാസ്സിൽ പോട്ടെ......

പെട്ടന്ന് തിരിഞ്ഞപ്പോൾ അവളെ നോക്കി ഇരിക്കുന്ന നിച്ചുവിനെ കണ്ടത്.

അവൾ അവന്റെ അടുത്ത് വന്നിരുന്നു...

അപ്പൊഴേക്കും ടീച്ചർ വന്നു...

ശെരിക്കും പറഞ്ഞാൽ അവനു ഇരുന്നിട്ട് ഇരുപ്പ് ഉറക്കാൻ പറ്റാത്ത ഒരു അവസ്ഥ.... പടച്ചോനെ ക്ലാസ്സ്‌ ഒന്നു കൈഞ്ഞെങ്കി.

അവൾ ഇടക് അവനെ നോക്കുന്നുണ്ട് എങ്കിലും അവൻ അവളെ നോക്കാതെ താഴെ മുഖം കുനിച്ചു നിന്നു ........

ഇന്റർവെൽ ആയതും അവൾ അവന്റെ കയ്യിൽ പിടിച്ചു.

അഞ്ജു : എനിക്ക് സംസാരിക്കണം ആലിന്റെ ചോട്ടിലേക് വാ...

നിച്ചു :ഇനി എന്ത്‌ സംസാരിക്കാൻ..... ഞാൻ എല്ലാം കണ്ടു . നീ ഇവരോട് എല്ലാം പറഞ്ഞു. ഇനി എന്താ ഉള്ളത്....

അഞ്ജു :തന്നോട് വരാൻ പറഞ്ഞില്ലേ....

വാടാ പ്ലീസ് എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്.....

അവൻ അവളുടെ പിറകെ പോയി. അവൾ ആലിന്റെ സൈഡിൽ ഇരുന്നു.

അഞ്ജു : ഇരിക്ക്.....

അവൻ അവളുടെ അടുത്ത് ഇരുന്നു...

അഞ്ജു : എന്താ താൻ കണ്ടത്... ഞാൻ ആ ചേട്ടനോട് സൊള്ളുന്നതോ.

നിച്ചു :മ്മ്മ്.....

അഞ്ജു :അപ്പൊ മനസ്സിലായല്ലേ അത് എന്റെ പുതിയ കാമുകൻ ആണെന്ന്...

അവൻ

💬 Comments

View all comments