Chapter Title : ഭീവി മനസിൽ 19 [നാസിം]
""എടി ഉണ്ട കണ്ണി നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട .... അവൾ അവളുടെ മോളെ കൊണ്ട് നമുക്ക് തരാന്ന് പറഞ്ഞു...
ഐഷ :ഇത്താ എന്തൊക്കെ പറയണേ തരാന്ന് പറഞ്ഞന്നോ....... എന്ത്.....
ഷാഹിന :ഓഓഓ..... എടി പൊട്ടി കാളി നിന്റെ മരുമോൾ ആകാൻ അവൾക്കു ഹാദിക് സമ്മതം ആണെന്ന് പറഞ്ഞെന്നു......
ഐഷ കേട്ടത് വിശ്വസിക്കാൻ ആവാതെ
""സത്ത്യമാണോ ഇത്താ.........
ഷാഹിന :അതേടി.... ഇപ്പൊ ടെൻഷൻ മാറീലെ.....
ഐഷ :പക്ഷെ അവൾ സമ്മതിക്കാത്തെ ആണല്ലോ എങ്ങനെ സമ്മതിച്ചു..... എന്തോ വശപ്പിശക് തോന്നുന്നു.....
ഷാഹി :അതൊന്നും നീ അറിയണ്ട അതൊക്കെ അവര് ഒരു വിധം സമ്മതിച്ചു..
ഐഷ :പ്ലീസ് ഇത്താ എന്ത് പറഞ്ഞട്ടാ സമ്മതിച്ചേ....
ഷാഹി :അത്..............
ഐഷ :പറ ഇത്താ.............
ഷാഹി :നമ്മയുടെ പേരിലുള്ള സ്വത്തു റമിടെ പേരില് എഴുതി കൊടുക്കാം എന്നു പറഞ്ഞു...
ഷാഹിനടെ വാക്ക് കേട്ടു ഐഷ തലയിൽ കൈവെച്ചു അവിടെ ഇരുന്നു........
""എന്ത് പണിയാ ഇത്താ നിങ്ങൾ കാണിച്ചേ പൈസക്കും സ്വത്തിനും വേണ്ടിയാണോ അവൾ അവളുടെ മോളെ അവനെ കൊണ്ട് കെട്ടിക്കാന്നു സമ്മതിച്ചേ....... ചേ....
ഷാഹിന :മോളെ നീ വിഷമിക്കണ്ട നമുക്ക് അവന്റെ അസുഖം മാറിയാൽ പോരെ പിന്നെന്താ....
ഐഷ :അന്നാലും നമ്മൾ എങ്ങനെ ജീവിക്കും .... അവര് നമ്മളോട് ഇവിടുന്നു ഇറങ്ങാൻ പറഞ്ഞാൽ എന്ത് ചെയ്യും ഇത്താ അതോർത്തോ......
ഷാഹി :ഞാൻ അതൊന്നും ഓർത്തില്ല എന്നാലും സാരുല്ല നമ്മൾ നാലു പേരല്ലേ എന്റെ പഴയ വീട് ഇപ്പോഴും ഉണ്ട്.....
ഐഷ :ഇങ്ങനോക്കെ ചെയ്യാനും മാത്ത്രം ഞാനും പിള്ളേരും എന്ത് പുണ്യം ചെയ്തിട്ടാ....
ഷാഹി :ടി
💬 Comments
View all comments