Chapter Title : ഭീവി മനസിൽ 8 [നാസിം]
എന്റെ പൊന്നു മുത്തുമണി. ഇതിനും വെള്ളടിക്കും നീ എന്നെ നോക്കണ്ട.
ജോയ്,,, വല്യ ഡയലോഗ് കീറല്ലേ മൈരാ മൂന്നാർ എത്തിയാൽ ഞങ്ങൾ ബിയർ വാങ്ങിക്കും നീ കുടികെം ചെയ്യും.
ഞാൻ ,,, നോക്കട്ടെ.
അപ്പോഴേക്കും അവള്മാര് വന്നു. അഞ്ചുന്റെ ഡ്രസ് കണ്ടു ഞാൻ വാ പൊളിച്ചു പോയി വൈറ്റ് ടോപ്പും ബ്ലൂ യിൽ ഡിസൈനുള്ള പാവാടയും.ഫുൾ ലെങ്ത് ആണ് എന്നാലും നടകുമ്പോൾ അവളുടെ ലേഡീസ് ചെരുപ്പിനിടയിൽ അവളുടെ വെള്ളി കൊലുസ് ഒരു പ്രേത്യേക ഭംഗി തോന്നുന്നുണ്ട്. അവള് ചെറുതായി എന്നെ നോക്കി ചിരിച്ചു. ഞാൻ രമ്യ യെ നോകുമ്പോൾ അവൾ ആക്കിയ ഒരു ചിരിയും. ഉണ്ണി പറഞ്ഞു ഇപ്പൊ എല്ലാം മാച്ച്. പൊളിച്ചു.
അവള് വന്നു എന്റെ ബാക്കിൽ ഇരുന്നു. ഇപ്രാവശ്യം ഡബിൾ സൈഡിൽ ആണ് എന്നോട് ചേർന്നിരുന്നു. എനിക്കെന്തോ പുളകം കൊള്ളുന്ന പോലെ തോന്നി.കൈ അവൾ എന്റെ രണ്ടു ഷോൾഡറിലും തൊട്ടു തൊട്ടില്ല എന്നപോലെ യാണ് വെച്ചത്. പക്ഷെ എനിക്കു അത് തന്നെ ധാരാളം ആയിരുന്നു. എന്തെങ്കിലും ചോദിക്കണം എന്നൊക്കെ ഇണ്ടായിരുന്നു. പക്ഷെ എന്തോ ഇവളോട് മാത്രം തോന്നുന്നില്ല പറയാൻ. ഒരു പ്രേത്യേക അവസ്ഥാ. അതിനെല്ലാം വിരാമം ഇട്ടു കൊണ്ട് അവള് തന്നെ ചോതിച്ചു.
അഞ്ചു,,, നിയാസ്
ഞാൻ,,, എന്താ.
അവൾ,,, രമ്യയോട് എന്തെങ്കിലും പറഞ്ഞിരുന്നോ.
ഞാൻ,,, ഇല്ലല്ലോ.
പെട്ടന്ന് അവളുടെ മുഖം മാറുന്ന പോലെ തോന്നി. അവള് എന്നെ നോക്കാൻ വേണ്ടി നോക്കിയത് മിററിലേക്കു. എന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ ഉടക്കി. ചെറുതായി ഒരു ചിരി തന്നു അവളുടെ നുണക്കുഴി കാണിച്ചുള്ള ചിരി തന്നെ
💬 Comments
View all comments