Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
അതെ എന്റെ 'അമ്മ
''രുദ്ര ഉണ്ടായിരുന്നോ കൂടെ ''
'അമ്മ എന്റെ വലതുഭാഗത്ത് വന്നിരുന്ന് എന്നോട് ചോദിച്ചു
ഞാൻ അതെ എന്ന തലയാട്ടി
പിന്നെ അമ്മയും അച്ഛനും ഒന്നും മിണ്ടിയില്ല
എന്റെ മുടിയിൽ തലോടി എന്നെ ലാളിച്ചു കൊണ്ടിരുന്നു
ഞാൻ ഇന്നുണ്ടായ സംഭവം എല്ലാം അവരോട് പറഞ്ഞു
അവർ എന്റെ മുഖത്തേക്ക് നോക്കി
''ആരാണാ കുട്ടി .. എന്റെ മകന്റെ മനസ്സ് കീഴടക്കിയവൾ ''
അമ്മയാണ് എന്നോട് ചോദിച്ചത്
ഞാൻ അമ്മയുടെ മുഖത്തു നോക്കി ..അവിടെ ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നുണ്ട്
ഞാൻ തിരിഞ്ഞ് അച്ഛന്റെ മുഖത്ത് നോക്കി അതുപോലെ തന്നെ ഒരു പുഞ്ചിരിയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു
ആ മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് അത്ഭുതം
ഞാൻ അവരോട് ചിരിച്ചു കൊണ്ട് ചോദിച്ചു
''ഒരു യുവ രാജാവായ ഞാൻ ഒരു വഴികച്ചവടം നടത്തുന്ന പെൺകുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞിട്ട് എന്താ രണ്ടുപേരും ഒന്നും പറയാത്തത്
ഇനി നിങ്ങൾ എന്നെ പരിഹസിക്കുകയാണോ''...
അല്ല മോനെ അത് നിന്റെ ജാതകത്തിന്റെ പ്രത്യേകത ആണ്
നിന്റെ ജാതകം ഒരു ഗന്ധർവനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ..
നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അവളെ മാത്രമേ നിനക്ക് വിവാഹം കഴിക്കാൻ പറ്റൂ എന്നും ..
മറ്റാർക്കും നിന്റെ മനസ്സിൽ ഇടം നേടാൻ കഴിയില്ല എന്നും ..നിന്റെ ജനന സമയത്തു
''വാഗ'' പറഞ്ഞിരുന്നു
'അമ്മ അത്രയും പറഞ്ഞു പുഞ്ചിരിയോടെ എന്നെ നോക്കി
''വാഗ "....അതാരാ അമ്മെ "
ഞാൻ അമ്മയോട് ചോദിച്ചു
അതിനു മറുപടി കിട്ടും മുൻപേ രുദ്ര അകത്തേക്ക് വന്നു തൊഴു കയ്യോടെ ഞങ്ങളുടെ മുൻപിൽ നിന്നു
💬 Comments
View all comments