0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 15.2K

കയ്യിൽ ഞാൻ അവളുടെ കയ്യിൽ നിന്ന് വാങ്ങിയ ഞാവൽ പഴങ്ങളും ഉണ്ടായിരുന്നു

ഞാൻ അത് വാങ്ങി ഒരു പൊതി രുദ്രക്ക് നീട്ടി

അവൻ അതും വാങ്ങി സൗമ്യനായി തിരിഞ്ഞു നടന്നു

''രുദ്രാ ...''

എന്റെ വിളി കേട്ട് രുദ്രൻ തിരിഞ്ഞു

''ചന്തയിൽ ഉണ്ടായിരുന്ന ആ രണ്ട് ഭടന്മാരോട് എന്റെ മുന്നിൽ വരാൻ പറയണം ''

ഞാൻ രുദ്രനോട് പറഞ്ഞു

അവൻ ഒന്ന് കുനിഞ്ഞ് വണങ്ങി ശെരി എന്ന് സമ്മതിച്ചു

അങ്ങനെ അന്ന് രാത്രി ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല

അവളെയും സ്വപ്നം കണ്ട് തിരിഞ്ഞ മറിഞ്ഞ കിടന്ന് എപ്പോഴോ ഉറങ്ങി പോയി

രാവിലെ എന്റെ മുറിയുടെ കൊട്ടാര വാതിൽ തുറന്നപ്പോൾ മുൻപിൽ തന്നെ ഇന്നലെ ചന്തയിൽ കണ്ട ഭടന്മാർ ഉണ്ടായിരുന്നു കൂടെ രുദ്രനും

ഭടന്മാർ എന്നെ വണങ്ങി പതിയെ എന്റെ മുഖത്തേക്ക് നോക്കി...

എന്റെ ആജ്ഞ എന്താണെന്ന് അറിയാനുള്ള ആകാംഷ അവരുടെ മുഖത്തു കാണാമായിരുന്നു

''ഇന്നലെ ചന്തയിൽ വെച്ച് കണ്ട പെൺകുട്ടിയെ കുറിച്ച് ഒന്ന് അന്വേഷിക്കണം

ഇന്ന് തന്നെ എല്ലാ വിവരങ്ങളും എനിക്കറിയണം

മ്മ് ... പൊക്കോളൂ ''

ഞാൻ അവരോടായി പറഞ്ഞു

അതെന്തിനാ എന്ന ഭാവത്തോടെ രുദ്ര എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു

ഞാൻ പതിയെ കൊട്ടാരത്തിന്റെ ഇട വഴിയിലൂടെ മുന്നോട്ട് നടന്നു ..

എന്നെ അനുഗമിച്ച് രുദ്രനും

''രുദ്രാ ...''

ഞാൻ വിളിച്ചു

''എന്താ വ്യോമാ ...''

രുദ്രൻ വിളികേട്ടു അല്പം അടുത്ത് വന്നു

''ആരാണീ ''വാഗ ''

ഞാൻ ചോദിച്ചു

ഞാൻ ഈ പേര് എവിടുന്ന് കേട്ട് എന്ന രീതിയിൽ രുദ്ര എന്നെ നോക്കി …

എന്റെ

💬 Comments

View all comments