0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 15.9K

ചോദ്യത്തിന് മറുപടി കിട്ടാതെ വന്നതോടെ ഞാൻ നടത്തം നിർത്തി രുദ്രനെ ഒന്ന് നോക്കി

രുദ്രൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു

വല്ലപ്പോഴും കിട്ടുന്ന രുദ്രന്റെ പുഞ്ചിരിക്ക് തിരിച്ചും ഞാൻ ഒരു പുഞ്ചിരി നൽകി

''പറ രുദ്രാ ''

ഞാൻ നിർബന്ധിച്ചു കൊണ്ട് വീണ്ടും നടന്നു

''വാഗാ'' ഒരു മഹാ മാന്ത്രികനാണ്

ഇന്ന് ലോകത്ത് അദ്ദേഹത്തെ തോൽപിക്കാൻ മറ്റൊരു ജന്മം പിറവി എടുത്തിട്ടില്ല ..

ഭാവിയും, ഭൂതവും അദ്ദേഹത്തിന് അറിയുന്ന പോലെ മറ്റാർക്കും അറിയില്ല..

പ്രകൃതിയിലെ സകല രഹസ്യങ്ങളും ജീവജാലങ്ങളുടെ ഭാഷ പോലും അറിയുന്നൊരാൾ ..

കാലം തന്റെ മുന്നിൽ തലകുനിച്ചു നില്കുന്നതുപോലെയാണ് ആ മനുഷ്യൻ ...

യുഗങ്ങളുടെ അറിവും പ്രകൃതിയുടെ രഹസ്യങ്ങളും ആ മാന്ത്രികന്റെ വിരൽ തുമ്പിൽ ഒതുങ്ങി നിൽക്കുന്നു ..

പ്രപഞ്ചത്തിലെ സകല രഹസ്യവും തന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുത്ത ആ മനുഷ്യന്റെ മുന്നിൽ നിൽകുമ്പോൾ നമ്മൾ എത്ര നിസ്സാരരാണെന്ന് തോന്നിപ്പോകും ...''

തന്റെ സ്വന്തം മരണം പോലും ആ മാന്ത്രികൻ പ്രവചിച്ചിരിക്കുന്നു ..

ഇത്രയും പറഞ്ഞ് രുദ്ര മൗനം പൂണ്ടു

''അദ്ദേഹം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉണ്ടോ ''

ഞാൻ രുദ്രനെ നോക്കി ചോദിച്ചു

''അതെ അദ്ദേഹം ഇന്നും നമ്മുടെ രാജ്യത്ത് തന്നെ ഉണ്ട് ''

രുദ്ര മറുപടി പറഞ്ഞു

''എന്നിട്ടെന്താ നമ്മുടെ കൊട്ടാരത്തിലേക്കൊന്നും കാണാറില്ലല്ലോ ''

ഞാൻ സംശയം പ്രകടിപ്പിച്ചു

''അദ്ദേഹം കുറച്ചു ദൂരെ ഒരു താഴ്‌വാരത്താണ് താമസം..

കാരണമില്ലാതെ അങ്ങോട്ട് ആർക്കും പ്രവേശിക്കാൻ കഴിയില്ല

ഇനി അങ്ങോട്ട് പോയാലും ആ ഭവനം നമുക്ക് കാണാൻ കഴിയില്ല

അദ്ദേഹം അത് നമ്മളിൽ നിന്ന് മറച്ചു

💬 Comments

View all comments