Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
തന്റെ രാജ്യം കയ്യിലാക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുൻപേ അവനും തന്റെ കുടുംബവും ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടിരുന്നു …
(തന്റെ കൊട്ടാരത്തിൽ..)
അവന്റെ അച്ഛന്റെ ശബ്ദമാണ് പെട്ടെന്ന് അവന്റെ ചെവിയിൽ മുഴങ്ങിയത്
'' മോനെ വ്യോമർ
നഭസ്യ അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുത്
അവൾക് ഇനി നീയെല്ലാതെ മറ്റാരുമില്ല ''
അച്ഛൻ സങ്കടത്തോടെ കണ്ണ് നിറച് അവസാനമായി ഒരു വാക്ക് കൂടെ പറഞ്ഞു
തന്റെ അച്ഛന്റ്റെ കണ്ണ് നിറയുന്നത് വ്യോമർ ആദ്യമായി കാണുകയാണ്
ഓർമ വെച്ചത് മുതൽ തന്റെ അച്ഛന്റെ ധീരത കേട്ടാണ് വളർന്നതും
ആ ഗാംഭീര്യമുള്ള മുഖവും തന്റെ മകനെ കാണുമ്പോൾ ഉണ്ടാകുന്ന വാത്സല്യവും
മാത്രം കണ്ട വ്യോമർ ആദ്യമായി അച്ഛന്റെ മുഖത്തു അങ്ങനെ ഒരു ഭാവം കാണുന്നത്
അവൻ ചിന്തിച്ചു
അച്ഛന്റെ മുഖത്തു ഭയം ഉണ്ടോ ..
ഇല്ല ഭയം ഒരു തരിപോലും ഇല്ല .. ഒരു ശക്തനായ യോദ്ധാവിന്റെ മുഖം മാത്രം
തന്റെ ജീവനായ മകനെ പിരിയാനുള്ള ദുഃഖം മാത്രം
''ഞങ്ങളെ വിട്ടേക്ക്...''
ആ വാക്ക് വ്യോമറിന് ചങ്കിൽ മൂർച്ചയുള്ള ആയുധം കുത്തി കയറുന്ന പോലെ ആണ് തോന്നിയത്
"ഞങ്ങൾ " ആ വാക്ക് അവന്റെ മനസ്സിൽ വീണ്ടും പ്രതിധ്വനിച്ചു
'അമ്മ ' അവന്റെ കണ്ണുകൾ ചുറ്റുപാടും ഒന്ന് ഓടി
അമ്മയത തൂണിൽ ചാരി ഇരിക്കുന്നു
അച്ഛന്റെ ഭാഗത്തേക്കാണ് നോക്കുന്നത്
പക്ഷെ ആ കണ്ണിൽ പഴയ തിളക്കമില്ല
ശരീരം മുഴുവൻ രക്തം
ആ കാഴ്ച കണ്ട അവന്റെ മനസ്സ് മരവിച്ചു
അമ്മേ ... അവൻ ഉറക്കെ വിളിച്ചു പക്ഷെ ശബ്ദം പുറത്തു
💬 Comments
View all comments