Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
വന്നില്ല
അനക്കമറ്റ അമ്മയുടെ ശരീരം ...
ആ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ ചെറിയ ഒരു ഞെരക്കം അവന്റെ
ചെവിയിൽ എത്തി
അവൻ തിരിഞ്ഞു നോക്കി ..പെട്ടെന്ന് തന്നെ അവന്റെ കണ്ണുകൾ ഇറുക്കി അടച്ചു
ആ കാഴ്ച അവനു കാണാൻ കഴിയുന്ന ഒന്നല്ലായിരുന്നു
അച്ഛന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന ആയുധം
പെട്ടെന്ന് അവന്റെ കാതുകളിൽ ഒരു നിലവിളി അലയടിച്ചു
വ്യോമാ ...........
നഭസ്യ ....
തന്റെ പ്രാണന്റെ ശബ്ദം
അത് കേട്ടതും അവൻ തന്നെ പിടിച്ച ശത്രു ഭടന്മാരുടെ മുഖത്തു നോക്കി
കൊല വെറിയോടെ തന്നെ നോക്കുന്ന ചുവന്ന കണ്ണുകൾ..
പെട്ടെന്ന് സർവ ശക്തിയുമെടുത്തു വ്യോമർ ഒന്ന് കുടഞ്ഞു
അത് പ്രതീക്ഷിക്കാത്ത അവർ പിടി ഒന്ന് അയഞ്ഞു
രണ്ടു പേർ ദൂരേക്ക് തെറിച്ചു
ആ സമയം മതിയായിരുന്നു അവനു രക്ഷപെടാൻ
അവൻ നിമിഷ നേരം കൊണ്ട് തുറന്നിട്ട ജനൽ വഴി താഴേക്ക് ചാടി
തന്റെ പ്രാണനായ പ്രണയിനിയുടെ അടുത്തക്ക് ഓടി
അവൾ ഒരു സ്ഥലത്തു സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷ അവനു ഉണ്ടായിരുന്നു
കൊട്ടാരത്തിലെ രഹസ്യ വഴി നോക്കി അവൻ ശര വേഗത്തിൽ പാഞ്ഞടുത്തു
ആ ഓട്ടത്തിൽ അവൻ അവന്റെ വലതു ഭാഗത്തേക്ക് നോക്കി
പെട്ടെന്ന് രണ്ടു കണ്ണുകൾ അവന്റെ കണ്ണുകളിൽ ഉടക്കി
''രുദ്ര ''
തന്റെ സംരക്ഷകൻ
തന്റെ ചെറുപ്പം മുതൽ തന്റെ സംരക്ഷണത്തിന് വേണ്ടി മാത്രം ജീവിച്ചവൻ
ഈ രാജ്യത്തെ ഏറ്റവും വലിയ പോരാളി
എപ്പോഴും ഗൗരവമുള്ള മുഖഭാവം
തന്നോടും അച്ഛനോടും മാത്രം ചിരിക്കാൻ നീളുന്ന ചുണ്ടുകൾ
ഉരുക്കിൽ വാർത്ത പോലുള്ള പേശികളും ,പടച്ചട്ടകൾക് ഒതുങ്ങാത്ത വലിയ
💬 Comments
View all comments