Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]
ഷെരീരവും
ശതൃക്കളെ ഒരൊറ്റ നോട്ടം കൊണ്ട് വിറപ്പിക്കാൻ കഴിയുന്ന ആഴമുള്ളതും
തീപ്പൊരി പാറുന്നതുമായ കണ്ണുകൾ..
ശരീരത്തിലെ പഴയ യുദ്ധ മുറിവുകൾ അയാളുടെ അനുഭവ സമ്പത്തിന്റെയും
അതിജീവനത്തിന്റെയും തെളിവാണ്..
ആർക്കും എടുത്തുയർത്താൻ കഴിയാത്ത വാളുകൾ ആയുധമായുള്ളവൻ
ആ വാളുകൾക് ഒരു മിന്നൽ പിണറിന്റെ തെളിച്ചമുണ്ട്
നൂറു കണക്കിന് ശത്രുക്കൾ ഒരുമിച്ച് വളഞ്ഞാലും ഒട്ടും പതറാതെ, നിമിഷനേരം കൊണ്ട് അവരെ കീഴ്പ്പെടുത്തുന്ന വേഗതയും അഭ്യാസവും.
തന്റെ ആയോധന കലയിലെ ഗുരു
എന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റവും വരെ പോകുന്ന ''രുദ്രൻ ''
എന്റെ രുദ്ര
അവൻ ശത്രുക്കളുമായി ശക്തമായ പോരാട്ടത്തിലാണ്
എന്നെ കണ്ടതും ആ കണ്ണുകൾ എന്നെ അനുഗമിച്ചു
ഞാൻ തിരിഞ്ഞു നോക്കിയില്ല എനിക്കറിയാമായിരുന്നു അവന് എന്റെ പുറകെ വരാതിരിക്കാൻ കഴിയില്ല എന്ന്
''വ്യോമാ ...പുറത്തേക്കുള്ള വഴി
അവൾ അവിടെ ഉണ്ട് ''
രുദ്ര ഉറക്കെ വിളിച്ചു പറഞ്ഞു
കൊട്ടാരത്തിനു പുറത്തേക്കുള്ള രഹസ്യ വഴി
അത് തന്നെ ആയിരുന്നു എന്റെ ലക്ഷ്യവും
ഞാൻ പെട്ടെന്ന് തന്നെ ആ രഹസ്യ വാതിലിലൂടെ അകത്തേക്ക് കയറി
പുറകിൽ രുദ്ര ഉണ്ട് എന്നറിയാവുന്നത് കൊണ്ട് വാതിലടക്കാൻ തുനിഞ്ഞില്ല
ഞാൻ സർവ ശക്തിയുമെടുത്തു മിന്നൽ കണക്കെ ഓടി
ശക്തമായി വാതിൽ അടയുന്ന ശബ്ദം ആ ഇടവഴിയിൽ മുഴങ്ങി
അൽപ ദൂരം കഴിഞ്ഞാൽ ഒരു ചെറിയ ഇടനാഴി ഉണ്ട് അതാണ് ലക്ഷ്യം
ഞാൻ ഓടി ആ ഇടനാഴിയിൽ എത്തി
ഞാൻ പെട്ടെന്ന് നിന്നു ..
എന്റെ പ്രാണൻ ... എന്റെ നഭസ്യ ..
ഞാൻ ആ മുഖത്തേക്ക് നോക്കി...
ഭയന്ന മുഖം . കരഞ്ഞു കലങ്ങിയ കണ്ണുകൾ
💬 Comments
View all comments